-
കോഴിക്കോട്: രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ് വിഭാഗത്തില്‍ ദീപിക കോട്ടയംബ്യൂറോ ചീഫ് റെജി ജോസഫിനാണ് അവാര്‍ഡ്.
തമിഴ്നാട്ടില്‍ ഇപ്പോഴും അടിമവൃത്തി നിലനില്‍ക്കുന്നുവെന്ന് തെളിയിച്ച ന്യൂസ് ഫീച്ചറാണ് അനുപ് ദാസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കൊയിലാണ്ടി അരിക്കുളം സ്വദേശിയായ അനുപ് കഴിഞ്ഞ ഒരു വര്‍ഷമായി മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടറാണ്. 10,001 രൂപയും മൊമന്റോയുമുള്‍പ്പെട്ടതാണ് അവാര്‍ഡ്.
കമാല്‍ വരദൂര്‍, വി.ഇ. ബാലകൃഷ്ണന്‍, പി.വി കുട്ടന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. ചന്ദ്രിക കല്‍പ്പറ്റ റിപ്പോര്‍ട്ടര്‍ കെ.എസ് മുസ്തഫ പ്രിന്റ് വിഭാഗത്തിലും ജീവന്‍ ടി.വി മലബാര്‍ ഹെഡ് അജീഷ് അത്തോളി വിഷ്വല്‍ വിഭാഗത്തിലും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. 17ന് രാവിലെ 9-30 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി കേരളാ പ്രസിഡണ്ട് മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Content Highlights: Anup Das wins Ramchandra Paswan Media Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..