അ‌നുജിത്തിന്റെ ഹൃദയം സണ്ണിയിൽ തുടിച്ചുതുടങ്ങി; ശസ്ത്രക്രിയ പൂർണവിജയമെന്ന് ഡോക്ടർമാർ


ചൊവ്വാഴ്ച സർക്കാർ ഹെലികോപ്റ്ററിലാണ് അ‌നുജിത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള അ‌വയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്.

-

കൊച്ചി: മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് അവയവദാനം ചെയ്ത അനുജിത്തിന്റെ ഹൃദയം തൃപ്പൂണിത്തുറ സ്വദേശിയായ സണ്ണിയിൽ സ്പന്ദിച്ചുതുടങ്ങി. ശസ്ത്രക്രിയ പൂർണവിജയമാണെന്ന് എറണാകുളം ലിസി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ ഹെലികോപ്റ്ററിലാണ് അനുജിത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്.

ഹൃദയം കൊച്ചിയിൽ എത്തിച്ച ഉടനെ തന്നെ ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സണ്ണിയുടെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗി സ്റ്റേബിൾ ആണെന്നും ഇന്നുതന്നെ വെന്റിലേറ്റർ ഒഴിവാക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്നും രോഗി ഐസിയുവിൽ നിരീക്ഷണത്തിൽ തുടരും.

ഈ മാസം 14ന് കൊട്ടാരക്കരയ്ക്ക് അടുത്ത് വെച്ചാണ് അനുജിത്ത് (27) സഞ്ചരിച്ചിരുന്ന ​​ബൈക്ക് അപകടത്തിൽ പെടുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനുജിത്തിന്റെ മസ്തിഷ്കമരണം 17ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അനുജിത്ത് നേരത്തേ പങ്കിട്ട ആഗ്രഹപ്രകാരം ഭാര്യ പ്രിൻസി ഉൾപ്പെടെയുള്ള ബന്ധുക്കൾ മുന്നോട്ടുവരികയായിരുന്നു.

അനുജിത്തിന്റെ ഹൃദയവും ചെറുകുടലും ​​​കൈകളുമാണ് വിവിധ സ്വീകർത്താക്കൾക്കായി ഇന്നലെ സർക്കാർ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചത്. അതിനുമുമ്പേ കരളും വൃക്കകളും കണ്ണുകളും അഞ്ചു പേരുടെ ജീവിതത്തിന് പ്രകാശമേകാനായി കൊണ്ടുപോയിരുന്നു. അനുജിത്തിന്റെ കുടുംബത്തെ ആരോഗ്യമന്ത്രി കെ.കെ.​ശൈലജ നേരിൽ വിളിച്ച് ആദരമറിയിക്കുകയും ചെയ്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented