ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് 24 ന്യൂസ് ചാനലിലെ അലക്‌സ് റാം മൊഹമ്മദ് കരസ്ഥമാക്കി. ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനേയും അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിനേയും തിരഞ്ഞെടുത്തു.
ഗ്ലോബല്‍ കേരളാ ഇനിഷ്യറ്റീവ് കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഓരോ വര്‍ഷവും അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്നവര്‍ക്കായാണ് കേരളീയം അവാര്‍ഡുകള്‍ നല്‍കുന്നത്. 50001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ് (റിട്ട.) അധ്യക്ഷനും കെ.വി. സുധാകരന്‍ (സംസ്ഥാന വിവരാവകാശ കമ്മീഷണര്‍), വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റര്‍, കേരളാ കൗമുദി), സരസ്വതി നാഗരാജന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, ദി ഹിന്ദു). ലാലു ജോസഫ് എന്നിവര്‍ അംഗങ്ങളുമായ വിധി നിര്‍ണ്ണയസമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്.
Content Highlights: Anu Abraham bags Keraleeyam-VK Madhavankutty Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..