
-
തിരുവനന്തപുരം: കോവിഡ് ചികിത്സാരീതിയില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് സ്ഥിരീകരിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയാകും. നേരത്തെ ആര്.ടി.പി.സി.ആര്. പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ.
സംസ്ഥാനത്ത് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്, ഇതുകൂടാതെ അസുഖം ഭേദമായവരെ എത്രയും പെട്ടെന്ന് ആസ്പത്രിയില്‍നിന്നു വിടുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനം.
ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂറില്‍ തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കും. ഇങ്ങനെ വകുമ്പോള്‍ ഡിസ്ചാര്‍ജുകള്‍ വേഗത്തിലാക്കുകയും ചെയ്യാം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിക്കഴിഞ്ഞു.
Content highlight: antigen test is enough health department implements amendment in discharging covid patients
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..