വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൻറെ ദൃശ്യം
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ ഒളിവിലുള്ള മൂന്നാംപ്രതി മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. മൂന്നാം പ്രതി സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളും കോടതിയെ സമീപ്പിച്ചിരുന്നു. ഇന്ന് തന്നെ പരിഗണിക്കണെമന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുകയോ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കെന്നും വാദിച്ചാണ് സുനിത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സമാനമായ ആശ്യവുമായി അറസ്റ്റിലായ പ്രതികള്‍ ആദ്യം തിരുവനന്തപുരത്തെ കോടതിയെ സമര്‍പ്പിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളും ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.
Content Highlights: protest inside flight, high court, pinarayi vijayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..