
ഗിരി മധുസൂദന റാവു | Screengrab: മാതൃഭൂമി ന്യൂസ്
കൊച്ചി: ബലാത്സംഗ കേസില്‍ അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ് സിഎഒ ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി 20 മുതല്‍ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
തുമ്പ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തന്റെ വാട്സാപ്പ് ചാറ്റ് പരിശോധിച്ചാല്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് മനസ്സിലാകുമെന്നാണ് ഗിരി മധുസൂദന റാവു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ നാളെ തന്നെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.
അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ് സിഎഒ ആയ ഗിരി മധുസൂദന റാവുവിനെ നിലവില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്നും തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും കോടതി നിര്‍ദേശമുണ്ട്. ജില്ല വിട്ട് പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Content Highlights: anticipatory bail allowed for giri madhusoodana rao
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..