കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ വിമര്‍ശിച്ച്   കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന് കാന്തപുരം. കോഴിക്കോട് ചെറുവാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്ത്രീകളെ പുരുഷന്‍മാരെപ്പോലെ രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാവും'. അത് അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിയാവുന്നവരാണ് പറയുന്നതെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.