തെരുവുനായ കുത്തിവെപ്പ്: അടയാളപ്പെടുത്താന്‍ മെറ്റാലിക്ക് പെയിന്റ്; കണ്ണിലും ചെവിയിലും വീണ് അസ്വസ്ഥത


പെയിന്റു കൊണ്ട് തെരുവുനായയുടെ മുഖത്ത് വരച്ചിരിക്കുന്നു

തൃപ്പൂണിത്തുറ: പേ വിഷബാധയ്ക്കെതിരേ നഗരസഭയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളിൽ നടത്തിവരുന്ന പ്രതിരോധ മരുന്ന് കുത്തിവെപ്പിന്റെ ഭാഗമായി നായ്ക്കളിൽ നടത്തുന്ന അടയാളപ്പെടുത്തൽ ക്രൂരതയാകുന്നു. ചില നായ്ക്കളുടെ തലയിലും മുഖത്തുമൊക്കെ പെയിൻറുകൊണ്ട് വലിയ രീതിയിൽ വരച്ചു വെച്ചിരിക്കുകയാണ്. കുത്തിവെപ്പ് നടത്തിയതാണോ അല്ലയോ എന്നറിയാനായി കുത്തിവെപ്പ് നടത്തുന്നവർ ചെയ്തിരിക്കുന്ന അടയാളപ്പെടുത്തലാണിത്.

പെയിന്റ് നായ്ക്കളുടെ കണ്ണിലും ചെവിയിലുമൊക്കെ വീണ് അവ അസ്വസ്ഥതകളോടെ പരക്കംപായുന്ന സ്ഥിതിയാണെന്ന്‌ എസ്.പി.സി.എ. അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ നായ്ക്കളെയാണ് കണ്ടെത്തിയതെന്നും മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്നും എസ്.പി.സി.എ. എറണാകുളം സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു. ഇങ്ങനെ അടിക്കാൻ ഉപയോഗിച്ച പെയിൻറ് പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.



നായ്ക്കൾക്ക് ഒരു കുഴപ്പവും ഉണ്ടാകാത്തവിധം ചായംകൊണ്ട് അവയുടെ ദേഹത്ത് സ്പോട്ട് മാർക്കിങ് മാത്രമേ നടത്താൻ പാടുള്ളൂ. നായ്ക്കളുടെ ദേഹത്തുനിന്ന് പെയിന്റ് നീക്കം ചെയ്യാനായി ശ്രമം നടത്തിയെങ്കിലും പൂർണമായും സാധിച്ചിട്ടില്ലെന്നും ടി.കെ. സജീവ് പറഞ്ഞു.

Content Highlights: anti rabies vaccination stray dog metallic paint thrippunithura muncipality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented