പ്രതിഷേധം ശക്തമാകുന്നു; കല്ലായിയിലും സംഘര്‍ഷം, സര്‍വെ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തി


കല്ലായിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ | ഫോട്ടോ: Screengrab- Mathrubhumi News

കല്ലായി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ-റെയില്‍ കല്ലിടലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കനക്കുന്നു. വെസ്റ്റ് കല്ലായി ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കെ-റെയില്‍ അധികൃതര്‍ പറയുന്നത്.

കല്ലായിയില്‍ ശക്തമായ പ്രതിഷേധമാണ് കല്ലിടലിനെതിരെ നടന്നത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി. കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാവിലെ കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു. വീണ്ടും കല്ലിടാനെത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. കല്ലിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. ഒരു അറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥരെത്തി കല്ലിടുന്നത് അംഗീകരിക്കാനാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. ചോറ്റാനിക്കരയില്‍ സ്ഥാപിച്ച കല്ല് നേരത്തെ നാട്ടുകാര്‍ പിഴുതെറിഞ്ഞിരുന്നു.

പ്രതിഷേധം കനത്തതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. നാളെ രാവിലെ പത്ത് മണിയോടെ തന്നെ സര്‍വെ പുനഃരാരംഭിക്കുമെന്നാണ് വിവരം. അതേസമയം, ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയിട്ടില്ലെന്നും സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടല്‍ നടത്തുന്നതെന്നും കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞിരുന്നു.

Read more- കെ-റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം

Content Highlights: anti krail protests strengthens in various parts of kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented