
-
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ബലാത്സംഗ കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിക്കാന്‍ ശ്രമിച്ചു. വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും കന്യാസ്ത്രീ മൊഴി നല്കി. ഫ്രാങ്കോ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്.
ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി.
നിലവിലുള്ള ബലാത്സംഗ കേസിലെ കുറ്റപത്രത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമില്ല.
ഫ്രാങ്കോയെ പേടിച്ചാണ് കന്യാസ്ത്രീ പരാതി നല്കാന് തയ്യാറാകാത്തതെന്നാണ് സൂചന. എന്നാല്‍ ഇത്ര ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ മൊഴിയായി നല്‍കിയിട്ടും സ്വമേധയാ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Content Highlights: Another sexual allegation against bishop franco mulakkal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..