തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി താഹയാണ് (36) മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ ബാർട്ടൺ ഹില്ലിലെ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights:Another man under COVID observation at Thiruvananthapuram commited suicide