കൊച്ചി: കേരളം വില കൊടുത്തു വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ കൊച്ചിയിലെത്തി. കോവാക്സിന്റ 1,37,580 ഡോസാണ് ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിച്ചത്. ഹൈദരാബാദിലെ ഭാരത് ബയോടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി. അതേസമയം ജില്ലയിൽ ഇതുവരെ 9,02,062 ആളുകൾ പ്രതിരോധ വാക്സിൻ സ്വീകരിച്ചു

ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും ഭരണവകുപ്പിന്റെയും നേതൃത്വത്തിൽ വാക്സിൻ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്. മെയ് 1 മുതൽ 11 വരെ ജില്ലയിലെ 52,857 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ 37,111 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. അതേസമയംm ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 30.02 ശതമാനമായി.

ജില്ലയിലെ 89 കേന്ദ്രങ്ങളിലായി ചൊവ്വാഴ്ച വരെ 9,02,062 ആളുകൾ ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്നും 598835 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 3,03,227 ആളുകളും വാക്സിൻ സ്വീകരിച്ചു.

695962 ആളുകൾ ആദ്യ ഡോസ് വാക്സിനും 2,06,100 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 1,32,951 ആരോഗ്യ പ്രവർത്തകരും 79769 കോവിഡ് മുന്നണി പ്രവർത്തകരും 45-നും 60-നും ഇടയിൽ പ്രായമുള്ള 2,33,721 ആളുകളും 60 വയസിനു മുകളിലുള്ള 4,55,621 ആളുകളും വാക്സിൻ സ്വീകരിച്ചു. 1,96,249 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9,851 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.

അതേസമയംm ജില്ലയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബി.പി.സി.എല്ലിനു സമീപം ആയിരം ഓക്സിജൻ ബെഡുകളുള്ള കോവിഡ് ഫീൽഡ് ആശുപത്രിയുടെ നിർമാണം പുരോഗമിക്കുകയാണ്.

Content Highlights:Another 137580 dose of covaxin purchased by the state has reached Kochi