
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി |ഫോട്ടോ:pics4news
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി.കോടതിയെ അറിയിച്ചു.
കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ഇ.ഡി.ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇ.ഡി.തന്നെ കാര്‍ഡ് വീട്ടില്‍ കൊണ്ടുവന്നതാണെന്ന് സംശയം പ്രകടിപ്പിച്ച ബിനീഷിന്റെ ഭാര്യ റെയ്ഡില്‍ കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവെക്കാന്‍ തയ്യാറായിരുന്നില്ല.
പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി.അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
അതേ സമയം ബിനീഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇ.ഡി.ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
Content Highlights: anoop muhammed-bineesh kodiyeri-ed-debit card
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..