സൂര്യഗ്രഹണത്തിന് തുടക്കമായി; കേരളത്തില്‍ ഭാഗികം


സൂര്യ​ഗ്രഹണം, തിരുവനന്തപുരം. ഫോട്ടോ: എസ് ശ്രീകേഷ്.

കോഴിക്കോട് : ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗികമാണ്. കേരളത്തില്‍ ഗ്രഹണം 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് കാണാനാവുക.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായി ഗ്രഹണം ആരംഭിക്കും. 1.30നു മുന്‍പായി ഗ്രഹണം അവസാനിക്കുകയും ചെയ്യും. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം അതിന്റെ പാരമ്യത്തില്‍ ദൃശ്യമാവുക. ഉച്ചക്ക് 1.20 വരെ ഗ്രഹണം നീണ്ടുനില്‍ക്കും.

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും.

സൂര്യ​ഗ്രഹണം
സൂര്യ​ഗ്രഹണം, കണ്ണൂർ . ഫോട്ടോ: റിദിൻ ദാമു.

സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ട് കാണരുത്. സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ കാണാവൂ.

Content Highlights: Annular eclipse visible until 1.50 PM, Partial solar eclipse in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented