ചെന്നൈ: ട്രോളിങ് നിരോധനം കേന്ദ്രസര്‍ക്കാര്‍ 61 ദിവസത്തില്‍നിന്ന് 47 ദിവസമാക്കി ചുരുക്കി. പുതിയ ഉത്തരവ് പ്രകാരം കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15 മുതല്‍ മേയ് 31 വരെയും പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെയുമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുക. 

അതേസമയം, ഈ വര്‍ഷത്തേക്ക് മാത്രമാണ് ട്രോളിങ് നിരോധനം 47 ദിവസമാക്കി ചുരുക്കിയതെന്നും വരും വര്‍ഷങ്ങളില്‍ 61 ദിവസംതന്നെ തുടരുമെന്നും പുതുക്കിയ കേന്ദ്ര ഉത്തരവില്‍ പറയുന്നു.

വിവിധ തീരദേശ ഫിഷറീസ് വകുപ്പുകളുടെയും ദേശീയ മത്സ്യബന്ധന ഫോറം ഉള്‍പ്പെടെയുള്ള ദേശീയ മത്സ്യത്തൊഴിലാളി സംഘടനയുടെയും ആവശ്യപ്രകാരമാണ് ട്രോളിങ് നിരോധനം കേന്ദ്ര സര്‍ക്കാര്‍ 47 ദിവസമാക്കി ചുരുക്കിയതെന്ന് ദേശീയ മത്സ്യബന്ധന ഫോറം ചെയര്‍പേഴ്‌സണ്‍ എം ഇളങ്കോ പ്രസ്താവനയിലൂടെ അറിയിച്ചു.

content highlights; Annual fishing ban days reduced to 47