'കോണ്‍ഗ്രസിലെ യുവതികളെയോര്‍ത്ത് കരയുക'; വേണുഗോപാലിന് മറുപടിയുമായി ആനി രാജ


ആനി രാജ

ന്യൂഡല്‍ഹി: എം.എം മണിക്കെതിരെ സിപിഐ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സിപിഐയെ മോശം പാര്‍ട്ടിയായി ചിത്രീകരിക്കാനും പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും വേണുഗോപാല്‍ മുതിരേണ്ടെന്ന്‌ ആനി രാജ. വേണുഗോപാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അതിലെ യുവതികളേയും ഓര്‍ത്ത് കരയുക. കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു.

മണിയുടെ പ്രസ്താവനയിലുള്ള നിലപാട് എന്താണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ ഇല്ല. എന്നാല്‍, അതിനെ ചാരിനിന്നുകൊണ്ട് സിപിഐ മോശം പാര്‍ട്ടിയാണെന്ന് പറയാനോ നേതൃത്വത്തെ കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ വേണുഗോപാല്‍ മുതിരേണ്ട. കോണ്‍ഗ്രസുകാര്‍ക്ക് എന്തും പറയാം. അതനുസരിച്ചല്ല സിപിഐ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും ആനി രാജ പറഞ്ഞു.

എം എം മണി വിഷയത്തില്‍ ആനി രാജയ്‌ക്കെതിരെയും ബിനോയ് വിശ്വത്തിനെതിരേയുമുള്ള സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ ആക്രമണ രീതിയിലാണെന്ന് നേരത്തെ കെ.സി വേണുഗോപാല്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആനി രാജയുടെ പ്രതികരണം.

കേരളം പോലെയുള്ള ഒരു സംസ്ഥാനം ലിംഗസമത്വം പോലെയുള്ള സെന്‍സിറ്റീവ് വിഷയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടാകുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലേക്ക് കൂടുതലായി കടന്നുവരാന്‍ ആവുകയുള്ളൂ. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ചര്‍ച്ചകള്‍ കൂടുതലായി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എംഎം മണി വിഷയത്തില്‍ കാനം രാജേന്ദ്രനും സിപിഐ നേതൃത്വവും പ്രതികരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നു.

Content Highlights: Annie Raja raja slams kc venugopal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented