കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു, കുങ്കിയാന സംഘത്തില്‍പ്പെട്ടയാള്‍ മരിച്ചു


എം.എസ് ലിഷോയ് \ മാതൃഭൂമി ന്യൂസ്

കാട്ടാന ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരിച്ച ഹുസൈൻ | Photo: Special Arrangement

തൃശ്ശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന ഹുസൈന്‍ ആണ് മരിച്ചത്. പരിക്കേറ്റ ഹുസൈന്‍ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്‍.

സെപ്റ്റംബര്‍ നാലിനാണ് ഹുസൈന് പരിക്കേറ്റത്. പാലപ്പിള്ളിയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. കുങ്കിയാനകളെ ഒരിടത്ത് തളച്ച ശേഷം പരിശോധന നടത്തുമ്പോള്‍ തൊട്ടടുത്ത തോട്ടത്തില്‍ നിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഹുസൈനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പാലപ്പിള്ളിയില്‍ കഴിഞ്ഞ കുറച്ച് കാലമായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലുള്‍പ്പെടെയിറങ്ങി നാശമുണ്ടാക്കുന്നത് പതിവായിരുന്നു.

തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇവിടെ വയനാട്ടില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സയില്‍ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അറിയിച്ചിരുന്നത്.

Content Highlights: death, hussain, elephant attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented