നരേന്ദ്രമോദി, അനിൽ ആന്റണി | Photo: ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവം സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.
ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനവും ഇതായിരിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റിണിക്ക് നല്‍കേണ്ടുന്ന പദവിയെക്കുറിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അനില്‍ ആന്റണിയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Content Highlights: anil antony to share stage with narendra modi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..