'ഇതിലും വലിയൊരു നെഹ്‌റുവിയന്‍ പാര്‍ട്ടിയില്‍ ഇല്ല,കോണ്‍ഗ്രസിന് അനിവാര്യം'; അനില്‍ ആന്റണി തരൂരിനൊപ്പം


അനിൽ ആന്റണി തരൂരിനൊപ്പം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചവരില്‍ ഒന്നാമനായി ഒപ്പിട്ടയാള്‍ എ.കെ.ആന്റണി ആയിരുന്നെങ്കിലും മകന്‍ അനില്‍ ആന്റണി എതിരാളിക്കൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ എതിരാളിയായ ശശി തരൂരിനെ വാഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് അനില്‍ ആന്റണി. കെപിസിസിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനറും കൂടിയാണ് അനില്‍ ആന്റണി.

തരൂര്‍ മുന്നോട്ടുവെക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അദ്ദേഹത്തോളം പോന്ന ഒരു നെഹ്‌റുവിയന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അനില്‍ ആന്റണി സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പില്‍ പറയുന്നു.



'അന്തിമ ഫലം പരിഗണിക്കാതെ തന്നെ, ശശി തരൂര്‍ വാദിക്കുന്ന മാറ്റത്തിന്റെ സന്ദേശവും ഇന്ത്യയുടെ ബഹുസ്വര ആശയത്തിനുവേണ്ടി നിലകൊള്ളുന്നതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് അനിവാര്യമാണ്. അദ്ദേഹത്തെക്കാള്‍ മികച്ചൊരു നെഹ്‌റുവിയന്‍ ഈ പാര്‍ട്ടിയില്‍ ഇല്ല എന്നതില്‍ സംശയമില്ല. അദ്ദേഹത്തെ എന്റെ ഗുരനാഥന്‍മാരില്‍ ഒരാളെന്ന് വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കരിയറിലെ സുപ്രധാന ചുവടുവെപ്പില്‍ എല്ലാ ആശസംകളും നേരുന്നു' അനില്‍ ആന്റണി കുറിച്ചു.

അച്ഛന്‍ എ.കെ.ആന്റണി അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഇതിനിടയിലാണ് മുതിര്‍ന്ന നേതാവിന്റെ മകന്‍ ഇത്തരത്തില്‍ തരൂരിന് പരസ്യ പിന്തുണ അറിയിച്ചിരിക്കുന്നത്.

Content Highlights: Anil antony support shashi tharoor-congress president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented