FCRA ലംഘനത്തിനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍- ആരോപണവുമായി അനില്‍ അക്കര


2 min read
Read later
Print
Share

അനിൽ അക്കരെ, പുറത്തുവിട്ട രേഖ | Photo: Screengrab/ Mathrubhumi News

തൃശൂര്‍: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശസംഭാവനാ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിക്കുന്ന തീരുമാനം എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെന്ന ആരോപണവുമായി വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണം യൂണിടാക്കിനെ ഏൽപിക്കാനുള്ള തീരുമാനമെടുത്ത യോഗം നടത്തിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ക്ലിഫ് ഹൗസില്‍ യോഗംചേര്‍ന്നതിന്റെ രേഖകള്‍ അനില്‍ അക്കര പുറത്തുവിട്ടു. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അദ്ദേഹം പുറത്തുവിട്ടത്.

'റെഡ് ക്രോസോ ലൈഫ് മിഷനോ കേരളാ സര്‍ക്കാരോ അല്ല യു.എ.ഇ. കോണ്‍സുലേറ്റാണ് നിര്‍മാണത്തിന് തീരുമാനം എടുത്തത്. വിദേശരാജ്യത്തിന്റെ പ്രതിനിധിയായ യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലെ ഒരു കാരാറുകാരനുമായി എഗ്രിമന്റ് വെച്ച്, സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജില്ലാ കളക്ടറുടെ കൈവശമുണ്ടായിരുന്ന സ്ഥലം നഗരസഭയ്ക്ക് കൈമാറി. അവിടെയാണ് വിദേശ ഏജന്‍സി നിര്‍മാണം നടത്തുന്നത്. ഇത് എഫ്.സി.ആര്‍.എയുടെ ലംഘനമാണ്. ആ ലംഘനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ യോഗത്തിലെടുത്ത തീരുമാനത്തിലാണ്. ഒരുകാരണവശാലും മുഖ്യമന്ത്രിക്കോ വിദേശരാജ്യത്തെ ഏജന്‍സികള്‍ക്കോ ഇങ്ങനെ തീരുമാനം എടുക്കാന്‍ അധികാരമില്ല. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ്. അതാണ് സ്വപ്‌നയുടെ ചാറ്റിലുള്ളത്. അതിനാല്‍ എഫ്‌സിആര്‍എയുടെ ലംഘനത്തിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്', അനില്‍ അക്കര പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് എം.എല്‍.എ. എന്ന നിലയില്‍ അന്ന് ലഭിച്ച രേഖയാണ് പുറത്തുവിടുന്നതെന്ന് അനില്‍ അക്കരെ പറഞ്ഞു. സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. ഏതൊക്കെ നുണകള്‍ പറയുന്നോ, അതൊക്കെ പൊളിക്കാന്‍ കഴിയുന്ന തെളിവുകള്‍ കൈയ്യിലുണ്ട്. അന്വേഷണ ഏജന്‍സിക്ക് ഇനി ഈ രേഖകള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല, സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ ഹാജരാക്കും. ഇത്രനാളായിട്ടും കേന്ദ്ര ഏജന്‍സികള്‍ക്ക് ഈ രേഖകള്‍ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഈ ഏജന്‍സികളില്‍ പൂര്‍ണ്ണവിശ്വാമുള്ള ഒരാളല്ല ഞാന്‍. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ കക്ഷിചേരും. ആ കോടതിയില്‍ രേഖകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.ആര്‍.എക്ക് വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടാണ് അതുമറികടക്കാന്‍ റെഡ്ക്രസന്റ് വരുന്നത്. റെഡ്ക്രസന്റ് വഴി കരാര്‍ വന്ന്, ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്ന്, അത് സെക്രട്ടേറിയേറ്റില്‍ ഒപ്പിട്ടാണ് എഫ്.സി.ആര്‍.എ. നിയമത്തിന്‍റെ ലംഘനത്തിലേക്ക് കാര്യങ്ങളെത്തിയത്. തദ്ദേശവകുപ്പ് മന്ത്രി ഇല്ലാതെയാണ് യോഗം നടന്നത്. റീബില്‍ഡ് കേരളയില്‍ നിന്ന് ലൈഫ് മിഷനിലേക്ക് പ്രോജക്ട് പോകുന്നത് 12 മണിക്കൂറിനുള്ളിലാണ്. വേണുവെന്ന സത്യസന്ധനായ ഐ.എ.എസ്. ഉദ്യോഗസ്ഥനെക്കൊണ്ട് ഒപ്പിടീക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് പഴയകാലത്തെ ചങ്ങാതി യു.വി. ജോസിന്റെ കൈയില്‍ കൊടുത്തതെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.

Content Highlights: anil akkara against pinarayi vijayan on Vadakkencherry life mission fcra case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


PK Sreemathi

1 min

'എന്നാലും എന്റെ വിദ്യേ'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചര്‍

Jun 7, 2023


arikomban

അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥ; ഉന്മേഷവാന്‍, ഭക്ഷണംകഴിക്കുന്നു

Jun 8, 2023

Most Commented