കൃഷ്ണദാസ് പകർത്തിയ ആൻഡ്രോമെഡ നക്ഷത്ര സമൂഹം
കൊച്ചി: മാസങ്ങൾ നീണ്ട ശ്രമമായിരുന്നു. ക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവിൽ 25 ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമെഡ നക്ഷത്രസമൂഹം വിസ്മയക്കാഴ്ചയായി കൃഷ്ണദാസിന്റെ ക്യാമറയ്ക്ക് മുന്നിൽ തെളിഞ്ഞു. അമരാവതിയിലെ വീടിന്റെ മട്ടുപ്പാവിലിരുന്ന് സാധാരണ ക്യാമറ ഉപയോഗിച്ചാണ് കൃഷ്ണദാസ് ആൻഡ്രോമെഡ പകർത്തിയത്. ഒടുവിൽ അത് ചിത്രമായി മാറിയപ്പോൾ കിട്ടിയത് പ്രതീക്ഷിച്ചതിലുമേറെ അനുമോദനങ്ങളാണ്. ആസ്ട്രോ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഒട്ടേറെ പേർ അംഗങ്ങളായ ആസ്ട്രോ കേരള കൂട്ടായ്മയിൽ അംഗമാണ് കൃഷ്ണദാസ്.
‘കൂട്ടായ്മയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മാഗസിനിൽ ഉൾപ്പെടെ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു’- കൃഷ്ണദാസ് പറഞ്ഞു. ഇരുണ്ട ആകാശമുള്ളപ്പോഴാണ് ദൃശ്യം നന്നായി പകർത്താൻ കഴിയുക. അനുകൂലമായ സമയത്തിനായുള്ള കാത്തിരിപ്പ് ശ്രമകരമായിരുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.
1800 ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് കൃഷ്ണദാസ്. ഇപ്പോൾ പ്രസിദ്ധീകരിച്ച ചിത്രമെടുത്തത് സെപ്റ്റംബറിലാണ്. മുണ്ടംവേലി എം.ഇ.എസ്. കേളേജിൽ ബി.ബി.എ. വിദ്യാർഥിയാണ് കൃഷ്ണദാസ്. ഫോർട്ട്കൊച്ചി അമരാവതി ഐരിയിൽ രാംദാസിന്റെ മകനാണ്.
Content Highlights: andromeda galaxy capturing, krishnadas, camera work
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..