സന്നിധാനം: ആന്ധ്ര സ്വദേശിയായ യുവതി ശബരിമല ദര്‍ശനത്തിന് നടപ്പന്തല്‍ വരെ എത്തി. നടപ്പന്തലിൽ വെച്ച് സംശയം തോന്നിയ ചിലർ ഇവരെ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖ പരിശോധിക്കുകയായിരുന്നു. ആധാർ കാർഡ് പ്രകാരം ഇവർക്ക് 46 വയസ്സാണെന്ന് മനസിലാക്കിയതോടെ പ്രതിഷേധമുയർന്നു.

ഇതോടെ പോലീസെത്തി ഇവരെ സ്ഥലത്തു നിന്നും മാറ്റി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സ്ട്രച്ചെറിലാണ് പാലമ്മയെ ഇവിടെ നിന്നു മാറ്റിയത്. പാലമ്മ എന്നാണ് ഇവരുടെ പേരെന്നും ആന്ധ്ര സ്വദേശിയായാണ് ഇവരെന്നും പോലീസ് അറിയിച്ചു. 

52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തല്‍ വരെയെത്തിയതെന്നും പിന്നീട് സംശയം തോന്നി ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോളാണ് 46 വയസ്സാണെന്ന് മനസിലായതെന്നും ഇവരെ പരിശോധിച്ച ഭക്തർ പറ‍ഞ്ഞു. 

യുവതി എത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത്. പോലീസെത്തി ഇവരെ ശാന്തരാക്കി. രാവിലെ ആന്ധ്രയിൽ നിന്നു തന്നെ എത്തിയ രണ്ട് യുവതികളെ പമ്പയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. 

content highlights: Andhra native woman tried to enter sabarimala returned after devotees protest