ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ രുഗ്മിണിപുരം സ്വദേശി ശ്രീനിവാസ റാവു (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. 

ഗുരുസ്വാമി ടി. ഗോവിന്ദയ്യയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ നിന്നുള്ള 17 അംഗ സംഘത്തൊടൊപ്പം സ്റ്റേഷനിലെത്തിയപ്പോഴാണ് ശ്രീനിവാസ റാവുവിനു അസ്വസ്ഥത അനുഭവപ്പെട്ടത്. ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഴാം തീയതിയാണ് സംഘം യാത്ര തിരിച്ചത്. ശ്രീനിവാസ റാവു കര്‍ഷകനായിരുന്നു. ഭാര്യ: മഹാലക്ഷ്മി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Content Highlights: andhra native dies after returning from sabarimala