ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്: BMS സംസ്ഥാന നേതാവടക്കം 11 പ്രതികള്‍ക്കും ജീവപര്യന്തം


കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഒന്നാംപ്രതി രാജേഷ്

ആനാവൂർ നാരായണൻ നായർ

തിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ കൊലപാതക കേസില്‍ ബി.എം.എസ്. സംസ്ഥാനനേതാവടക്കം 11 പ്രതികള്‍ക്കും ജീവപര്യന്തം. ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് പത്തുവര്‍ഷം അധിക തടവും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

2013 നവംബർ മാസം അഞ്ചിന് രാത്രി 10.30-ന് മാരകായുധങ്ങളുമായി എത്തിയ പ്രതികൾ നാരായണൻനായരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തിൽ നാരായണൻനായരുടെ ഭാര്യ വിജയകുമാരിഅമ്മയ്ക്കും മക്കളായ ഗോപകുമാറിനും ശിവപ്രസാദിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി വെട്ടേറ്റ നാരായണൻനായർ അടുത്ത ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

എസ്.എഫ്.ഐ. പ്രവർത്തകനായിരുന്ന ശിവപ്രസാദിന്റെ നേതൃത്വത്തിൽ 2013 നവംബർ അഞ്ചിന് ഉച്ചയ്ക്ക് ചെമ്പൂര് എൽ.എം.എസ്. എച്ച്.എസ്.എസിന് മുന്നിൽവെച്ച് പ്രകടനം നടത്തി. ഈ സമയം അതുവഴിവന്ന കെ.എസ്.ആർ.ടി.സി. ബസ്‌ ശിവപ്രസാദും സംഘവും തടയുകയും ഡ്രൈവറായ വിനയചന്ദ്രനെ മർദ്ദിക്കുകയും ചെയ്തു. ഇതിലുള്ള വിരോധം കാരണം വിനയചന്ദ്രന്റെ സഹോദരങ്ങളായ അനിലും അജയനും സുഹൃത്തുക്കളെയും കൂട്ടി ബൈക്കുകളിൽ ശിവപ്രസാദിനെ ആക്രമിക്കാനെത്തി. വീട്ടിലേയ്ക്ക് കയറിയ പ്രതികളെ തടയുന്നതിനിടെ നാരായണൻനായരെ പ്രതികൾ വെട്ടിവീഴ്ത്തുകയായിരുന്നു.

വെള്ളറട സി.ഐ.യായിരുന്ന ജി.അജിത്കുമാർ അന്വേഷിച്ച കേസിൽ പോലീസ് ഓഫീസർമാരായിരുന്ന മോഹൻദാസ്, ബാലചന്ദ്രൻ എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ വിജയകുമാരന്‍ നായരാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്. കുറ്റക്കാരായ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസ്.- ബി.ജെ.പി. പ്രവര്‍ത്തകരാണ്. ഒന്നാംപ്രതി രാജേഷ് ഉള്‍പ്പെടെയുള്ള നാല് മുഖ്യപ്രതികള്‍ക്ക് വധശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെത്തുടര്‍ന്നാണ്‌ ജീവപര്യന്തത്തിന് പുറമേയുള്ള പത്തുവര്‍ഷ ശിക്ഷ കൂടി കോടതി വിധിച്ചത്.

കെ.എസ്.ആര്‍.ടി.സിയിലെ ബി.എം.എസ്. യൂണിയനായ കെ.എസ്.ടി. എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കേസിലെ ഒന്നാംപ്രതി കെ.എല്‍. രാജേഷ്.

Content Highlights: anavoor narayanan murder case life imprisonment for convicted including bms state leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented