കത്ത് വിവാദം: മൊഴി നല്‍കിയെന്ന് ആനാവൂര്‍; വിവരങ്ങള്‍ ലഭിച്ചില്ലെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്   


മാതൃഭൂമി ന്യൂസ്

എന്നോട് മൊഴി ആവശ്യപ്പെട്ടു, ഞാൻ മൊഴി കൊടുത്തു. അതൊന്നും പങ്കുവെക്കേണ്ട ആവശ്യമില്ല എന്നായിരുന്നു മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

ആനാവൂർ നാഗപ്പൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആകെ ആശയക്കുഴപ്പം. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍നിന്ന് പുറത്തുവരുന്ന വിവരം.

'എന്നോട് മൊഴി ആവശ്യപ്പെട്ടു, ഞാന്‍ മൊഴി കൊടുത്തു. അതൊന്നും പങ്കുവെക്കേണ്ട ആവശ്യമില്ല'-ഇതായിരുന്നു മൊഴിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.



'വിഷയത്തില്‍ മേയര്‍ പരാതി നല്‍കി. അത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സും അന്വേഷിക്കാന്‍ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഹൈക്കോടതി മേയര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ബിജെപി പരാതി കൊടുത്തിട്ടുണ്ട്. ഗവര്‍ണര്‍ എങ്ങനെയാണ് പരിശോധിക്കുന്നത് എന്ന് അറിയില്ല. കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ട ഒരാവശ്യവും ഇല്ല'- ആനാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം കഴിഞ്ഞ് മതിയോ പാര്‍ട്ടിയുടെ അന്വേഷണം എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്. കോണ്‍ഗ്രസ് അല്ല ഇത്, കോണ്‍ഗ്രസിന്റെ അന്വേഷണം വെച്ചാല്‍ പിന്നെ തെളിവ് കാണില്ല. പാര്‍ട്ടിയില്‍ അന്വേഷണം നടത്തി കുറ്റവാളിയെന്ന് കണ്ടാല്‍ നടപടിയുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആര് മൊഴിയെടുക്കാന്‍ വന്നാലും കൊടുക്കും. കത്തിനെക്കുറിച്ചുള്ള വാര്‍ത്ത മനസ്സിലാകും, എന്നാല്‍ മേയര്‍ക്കെതിരെ വ്യക്തിഹത്യ ചെയ്യുന്ന രീതിയാണ് നിലവില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്, കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളില്‍ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നല്‍കാനില്ല എന്നായിരുന്നു ക്രൈബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. ഈ വിശദീകരണം, മൊഴിയായി രേഖപ്പെടുത്തണോ, ടെലഫോണ്‍ മൊഴി എന്ന തരത്തില്‍ രേഖപ്പെടുത്തണോ എന്ന ആശയക്കുഴപ്പം ഉണ്ട് എന്നാണ് ക്രൈംബ്രാഞ്ച്പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ മൊഴി നല്‍കി എന്നാണ് ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞത്.

Content Highlights: anavoor nagappan press meet about letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented