സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും പിന്‍വാതില്‍ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത് 


പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് ആനാവൂർ നാഗപ്പനെഴുതിയ കത്ത്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2021 ജൂലായ് 21-ന് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പുറത്തായത്. കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടി ആനാവൂര്‍ നാഗപ്പന് നേരത്തെ മേയറുടെ പേരില്‍ വന്ന കത്തിന്റെ അന്വേഷണത്തിനിടെയാണ് പുതിയ വിവാദം.

തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ മൂന്ന് പ്രധാന തസ്തികകളില്‍ നിയമനം നടത്തണമെന്നാണ് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെര്‍ക്കന്റയില്‍ സഹകരണ സംഘം സെക്രട്ടറി ബാബു ജാനാണ് കത്തയച്ചത്. സഖാവേ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. സഖാവേ, തിരുവനന്തപുരം ജില്ലാ മെര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലാര്‍ക്ക് വിഭാഗത്തില്‍ മഞ്ജു വി.എസിനെയും കിരണ്‍ ജെ.എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍രാജ് ആര്‍.എസിനെയും നിയമിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. അറ്റന്‍ഡര്‍ വിഭാഗത്തിലേക്കായി ഇപ്പോള്‍ നിയമനം നടത്തേണ്ടതില്ലെന്നും കത്തില്‍ പറയുന്നു.2021-ല്‍ നല്‍കിയ ഈ ശുപാര്‍ശക്കത്തില്‍ പറയുന്ന മൂന്നു പേരും അതതു തസ്തികകളില്‍ നിലവില്‍ മെര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത് എന്നിരിക്കേ, ജില്ലാ സെക്രട്ടറി അയച്ച കത്തില്‍ നിയമനം നടത്തിയത് വിവാദമായിരിക്കുകയാണ്.

Content Highlights: anavoor nagappan's party appointment letter is out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented