മുരളീധരന്റെ ഭരണിപ്പാട്ട് നാടിനറിയാം; പരാമര്‍ശം സത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണം- ആനാവൂര്‍


കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ ആര്യാ രാജേന്ദ്രന്റെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന മുരളീധരന്റെ പ്രസ്താവനയാണ് വിവാദമായത്.

ആര്യാ രാജേന്ദ്രൻ, കെ മുരളീധരൻ, ആനാവൂർ നാഗപ്പൻ. photo: mathrubhumi, anavoor nagappan|facebook

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരന്‍ എംപിയെ വിമര്‍ശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണ്. മേയറെ അപമാനിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നും ആനാവൂര്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ ആര്യാ രാജേന്ദ്രന്റെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണെന്ന മുരളീധരന്റെ പ്രസ്താവനയാണ് വിവാദമായത്.

ഭരണിപ്പാട്ടുകാരിയാണ് മേയറെന്ന പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് മുരളീധരന് തന്നെയാണെന്ന് നാടിനറിയാമെന്ന് ആനാവൂര്‍ വിമര്‍ശിച്ചു. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞറിഞ്ഞിട്ടുണ്ട്. കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണെന്നും ആനാവൂര്‍ പരിഹസിച്ചു.

മുരളീധരന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് ഭരണി പാട്ടിന്റെ ഈരടികള്‍. ഇപ്പോഴും അദ്ദേഹം അത് തുടരുന്നുവെന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നത്. എന്നാല്‍ മേയര്‍ക്കെതിരെ ഭരണിപ്പാട്ട് പാടാന്‍ വാ തുറക്കുന്നത് വളരെ കരുതലോടെയാവണം. നഗരത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നിശ്ശബ്ദരായി നോക്കിയിരിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുരളീധരനെ പോലെ ഒരു എംപി ഇത്രയും തരംതാണ പ്രസ്താവനകളുമായി വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പേരിലാണ് മുരളീധരന്‍ ഈ തെമ്മാടിത്തമൊക്കെ വിളമ്പുന്നത്. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്റെ നിലപാട് എന്താണെന്ന് ചോദിക്കാന്‍ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇതിനേക്കാള്‍ മോശമാണ്. ഇത് കോണ്‍ഗ്രസ്സിന്റെ സംസ്‌കാരമാണെന്ന് സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: anavoor nagappan facebook post against k muraleehdharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented