കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല; മേയറുമായി സംസാരിച്ചശേഷം മറുപടി- ആനാവൂര്‍


ആനാവൂർ നാഗപ്പൻ, ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരം മേയര്‍ പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമേ അറിയുകയുള്ളുവെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല. വാര്‍ത്തയില്‍ പറയുന്ന മേയറുടെ ലെറ്റര്‍ പാഡ് ഒറിജിനലാണോയെന്ന് അറിയില്ല. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും മേയറോട് സംസാരിച്ച് വസ്തുത പരിശോധിച്ചശേഷം വിഷയത്തില്‍ മറുപടി പറയാമെന്നും ആനാവൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.



കാര്യങ്ങള്‍ ബോധ്യപ്പെടാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കത്ത് വ്യാജമാണെങ്കില്‍ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നല്‍കുന്ന കാര്യം ഉള്‍പ്പെടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബര്‍ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മേയര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: anavoor nagappan comments in mayor letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented