കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ശുചിമുറിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കളമശ്ശേരി പത്തടിപ്പാലം പതിച്ചേരിയിൽ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

അതേസമയം മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപ്പിടുത്തമുണ്ടായതാകാമെന്ന് കരുതി പോലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights:An unidentified body was found burnt in a toilet in Kalamassery