മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, സ്പീക്കര്‍, മുന്നണി കണ്‍വീനര്‍; തലപ്പത്ത് മുഴുവന്‍ കണ്ണൂര്‍ 


A. N. Shamseer | Photo: Mathrubhumi

കോഴിക്കോട്: എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായതോടെ സിപിഎം നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ കണ്ണൂരിലേക്ക് എത്തിയതിന് പിന്നാലെ നിയമസഭയുടെ തലപ്പത്തേക്കും ഒരു കണ്ണൂരുകാരന്‍ എത്തിയിരിക്കുകയാണ്. തലശ്ശേരി എംഎല്‍എയായ എ.എന്‍. ഷംസീറിനാണ് ആ നിയോഗം. നിലവില്‍ നിയമസഭ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിയാകുവാനായി സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഷംസീറിന് ചുമതല കൈവരുന്നത്.

മന്ത്രിസ്ഥാനമൊഴിഞ്ഞ് എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായതിന് പിന്നാലെ സഭാധ്യക്ഷ സ്ഥാനത്തേക്ക് കൂടി കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളെത്തുമ്പോള്‍ ഫലത്തില്‍ കേരള ഭരണത്തിന്റെയും പാര്‍ട്ടിയുടെയും കടിഞ്ഞാണ്‍ കണ്ണൂരിനാണെന്ന പരോക്ഷ പ്രഖ്യാപനം കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരെല്ലാം കണ്ണൂരില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടിയുടെ രാഷ്ട്രീയതലസ്ഥാനമായ കണ്ണൂരിനാണ് പ്രാമുഖ്യം.

എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ഏതാനും മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ മുഖം മിനുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അതെല്ലാം തള്ളിക്കഞ്ഞിരുന്നു. എം.വി. ഗോവിന്ദന്റെ ഒഴിവ് മാത്രം നികത്തിയാല്‍ മതിയെന്നും സജി ചെറിയാന്‍ രാജിവെച്ച സ്ഥാനം ഒഴിച്ചിടാനുമായിരുന്നു പാര്‍ട്ടി തീരുമാനം.

കണ്ണൂരില്‍ നിന്നുള്ള എം.വി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ പകരം മന്ത്രി കണ്ണൂരില്‍ നിന്ന് തന്നെയാകുമെന്നായിരുന്നു കരുതിയിരുന്നത്. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിന് നറുക്ക് വീണേക്കുമെന്നായിരുന്നു നിഗമനം. ഗോവിന്ദന്‍ രാജിവെച്ചതോടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു മന്ത്രിസഭയിലുണ്ടായിരുന്നത്. കെ.കെ ശൈലജ ഒഴികെ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാരെല്ലാം നിയമസഭയില്‍ പുതുമുഖങ്ങളുമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനസമിതി അംഗമെന്ന നിലയില്‍ ഷംസീര്‍ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കരുതിയത്.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ അഡ്വ.എ.എന്‍.ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രണ്ണന്‍കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയത്.

തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021-ല്‍ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു.

Content Highlights: AN Shamseer to be appointed as the new speaker; Kannur CPM leaders handle the helm of the party


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented