Screengrab: facebook.com/rahulbrmamkootathil
കണ്ണൂര്‍: സോഷ്യലിസത്തിനൊപ്പം സാമ്രാജ്യത്വത്തിനെയും അനുകൂലിച്ചുള്ള സി.പി.എം. മുദ്രാവാക്യം പങ്കിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കണ്ണൂരില്‍ നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ. 'ലോങ് ലിവ് സോഷ്യലിസം, ലോങ് ലിവ് ഇംപീരിയലിസം' എന്ന മുദ്രാവാക്യം വിളിക്കുന്നതും നേതാക്കളും അണികളുമെല്ലാം അതേറ്റ് വിളിക്കുന്നതുമായ വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യലിസത്തിനൊപ്പം സാമ്രാജ്യത്വവും നീണാള്‍ വാഴട്ടെയെന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളില്‍ ഒന്നുകൂടി കാണിക്കാനല്ല ഈ വീഡിയോ പങ്കുവെയ്ക്കുന്നതെന്നും, മറിച്ച് ആ പാര്‍ട്ടിയുടെയും അണികളുടെയും ഗതികേട് പങ്കുവെയ്ക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ടാണ് അവരെ 'അന്തംകമ്മികള്‍' എന്ന് വിളിക്കുന്നതെന്നും രാഹുലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ:-
'Long Live Socialism
Long Live Long Live
Long Live lmperialism
Long Live Live
സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാര്‍ട്ടിയുടെ സാമ്രാജ്യത്വവാദവും നീണാള്‍ വാഴട്ടെ എന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളില്‍ ഒന്നു കൂടി എക്‌സ്‌പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വെക്കുന്നത്.മറിച്ച് ആ പാര്‍ട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്. നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയില്‍ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് സിപിഎം.
അതുകൊണ്ടാണ് 'ഗുളു ഗുളു എസ്എഫ്‌ഐ' എന്നും 'പെങ്ങള്‍ക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ അണികള്‍ ഏറ്റു വിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികള്‍' എന്ന് വിളിക്കുന്നതും''
Content Highlights: an shamseer slogan video from cpm party congress rahul mamkootathil shares in facebook


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..