എംബിബിഎസ് ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; നാക്കുപിഴയെന്ന് ഷംസീര്‍, വിശദീകരണം


എ.എൻ.ഷംസീർ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. വിവാദ പരാമര്‍ശം നിയമസഭ രേഖകളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന എ എന്‍ ഷംസീര്‍ എം എല്‍ എയുടെ നിയമസഭയിലെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീഡിയാട്രിക്‌ ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. എംഎല്‍എയുടെ പ്രസംഗത്തിനെതിരേ നിരവധി ഡോക്ടര്‍മാര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ വിശദീകരണം.

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വാക്കുകള്‍

കഴിഞ്ഞ നവംബര്‍ 9ന് നിയമസഭയില്‍ നടത്തിയ എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അത് പിതൃതുല്യരായ ചില ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും ശ്രദ്ധയില്‍പ്പെടുത്തി. അത് നിയമസഭാ രേഖകളില്‍ തിരുത്താന്‍ അപ്പോള്‍ തന്നെ കത്തുകൊടുത്തു. എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പി.ജി ഉണ്ടെന്ന തരത്തില്‍ ചിലയിടത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ പ്രാക്ടീസ് ബില്ലിലൂടെ ഇത്തരം പ്രവണതകള്‍ തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോള്‍ നാക്കുപിഴ സംഭവിച്ചു. അത് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്. എന്റെ ഉദ്ദേശ്യശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.

Read More at : എംബിബിഎസ് ഉള്ളവർ ​ഗൈനക്കോളജിയും പീഡിയാട്രിക്സും നോക്കേണ്ട'; പുലിവാല് പിടിച്ച് എഎൻ ഷംസീർ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented