മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 


Rahul Gandhi and AN Shamseer | Photo: PTI and Mathrubhumi

കല്‍പ്പറ്റ: ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ.എന്‍.ഷംസീസ് എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണെന്നും ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍നിന്നു 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിനു മനസിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്നെന്നും അദ്ദേഹം പരിഹസിച്ചു.

'അപകടകരമായ രാഷ്ട്രീയത്തെ ബിജെപിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിനെതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസ് എവിടെ? രാഹുല്‍ ഗാന്ധിയുണ്ടല്ലേ! എസ്എഫ്‌ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പപ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?'

രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്ന് ഷംസീര്‍ ചോദിച്ചു. എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ ക്ഷമാപണം നടത്തി, തിരുത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണ്?

'ബിജെപിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപെടൂ എന്ന് പറഞ്ഞു. ശുദ്ധാത്മാക്കളായ കുറേ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ അത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. ഞങ്ങള്‍ ഒന്നുമാത്രം. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായത് ഇത് തലപോയ തെങ്ങിനാണ് വളമിട്ടതെന്ന്. അവരും തോറ്റു ഞങ്ങളും തോറ്റു', ഷംസീര്‍ പറഞ്ഞു.

Content Highlights: AN Shamseer MLA hits Rahul Gandhi MP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented