-
ദുരിതാശ്വാസനിധിയെ സംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെഎം ഷാജി എംഎല്‍എയ്‌ക്കെതിരെ എഎന്‍ ഷംസീര്‍. കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ച പുതിയ വൈറസാണ് കെ.എം.ഷാജിയെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.
എഎന്‍ ഷംസീറിന്റെ വാക്കുകള്‍
കെഎം ഷാജിയെ എംഎല്‍എ എന്നുവിളിക്കാന്‍ പറ്റില്ല. കാരണം വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എല്ല് നേരത്തെ സുപ്രീം കോടതി കൊണ്ടുപോയതാണ്. ഇപ്പോള്‍ രണ്ടക്ഷരം മാത്രമേ ശേഷിക്കുന്നുള്ളൂ. 2021-ലെ തിരഞ്ഞെടുപ്പോടുകൂടി ആ രണ്ടക്ഷരം കൂടി ജനങ്ങള്‍ എടുത്തുമാറ്റും.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തലശ്ശേരി കൂത്തുപറമ്പ് മേഖലയിലെ എംഎല്‍എ ആണ് ഞാന്‍. ഓരോ ദിവസവും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നു. മെഡിക്കല്‍ സയന്‍സ് പറയുന്നത് കൊറോണയ്ക്ക് മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ ഭാഗാമായാണ് ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കൊറോണയ്ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ രൂപമാണ് കെഎം ഷാജി. അത്തരം മനസ്സുള്ളവര്‍ക്ക് മാത്രമേ മുഖ്യമന്ത്രിക്കും ദുരിതാശ്വാസഫണ്ടിനും എതിരെ ഇങ്ങനെ പറയാന്‍ കഴിയൂ, കെഎം ഷാജിക്കെതിരെ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കരുതുന്നതായും ഷംസീര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധ നുണ പറഞ്ഞു പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാല്‍ ഇതിനെതിരെ കെഎം ഷാജി രംഗത്ത് വന്നു. കേസ് നടത്താന്‍ ദുരിതാശ്വാസനിധിയില്‍ നിന്നും അല്ല പണമെടുത്തതെങ്കില്‍ എവിടെ നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെഎം ഷാജി പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം നേര്‍ച്ചപ്പെട്ടിടിയില്‍ ഇടുന്ന പൈസയല്ല. സര്‍ക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: AN Shamseer MLA aganist KM Shaji over CMDRF controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..