മന്ത്രിസഭയില്‍ വിപുലമായ പുനഃസംഘടനയുണ്ടായേക്കില്ല? മന്ത്രി കണ്ണൂരില്‍ നിന്നെങ്കില്‍ സാധ്യത ഷംസീറിന്


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ വിപുലമായ പുനഃസംഘടനയുണ്ടായേക്കില്ലെന്ന് സൂചന. തദ്ദേശ- എക്സൈസ്വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനെ തുടര്‍ന്ന് ഒഴിയുന്ന സ്ഥാനത്തേക്ക് മാത്രം പുതിയ മന്ത്രിയെ കൊണ്ടുവന്നാല്‍ മതിയെന്ന തരത്തിലാണ് സിപിഎമ്മിലെ ചര്‍ച്ച.

കണ്ണൂരില്‍ നിന്നുള്ള എം.വി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ പകരം മന്ത്രി കണ്ണൂരില്‍ നിന്ന് തന്നെയാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിന് നറുക്ക് വീണേക്കും.

എം.വി ഗോവിന്ദന്‍ രാജിവെക്കുന്നതോടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാകും പിന്നെ മന്ത്രിസഭയിലുള്ളത്. ജില്ലയില്‍ നിന്ന് തന്നെ പകരം മന്ത്രിയെങ്കില്‍ സംസ്ഥാന സമിതി അംഗം എന്നത് ഷംസീറിന് അനുകൂല സാഹചര്യമാണ്. കെ.കെ ശൈലജ ഒഴികെ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാരെല്ലാം നിയമസഭയില്‍ പുതുമുഖങ്ങളാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനമുള്ളതിനാല്‍ ഷൈലജ ടീച്ചര്‍ക്ക് ഇടം കിട്ടാന്‍ സാധ്യത കുറവാണ്. ടീച്ചര്‍ക്ക് മാത്രമായി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആണ് തീരുമാനമെങ്കില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത് സുപ്രധാനമായ വകുപ്പുകളായതിനാല്‍ പുതുമുഖമായ ഷംസീറിന് മറ്റേതെങ്കിലും വകുപ്പ് നല്‍കിയ ശേഷം മുതിര്‍ന്ന നേതാക്കളായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവരില്‍ ഒരാള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് വരാം. എക്സൈ് വകുപ്പ് മറ്റൊരു മന്ത്രിക്കായിരിക്കും

അതേസമയം നിലവില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വീനറും കണ്ണൂരില്‍ നിന്നായതിനാല്‍ കണ്ണൂരിന് പുറത്ത് നിന്ന് ഒരാള്‍ വരട്ടെ എന്നാണ് തീരുമാനമെങ്കില്‍ പൊന്നാനി എംഎല്‍എ നന്ദകുമാറിനെയോ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിനോ സാധ്യത തെളിയും. നിലവില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രിയില്ല. ഇതാണ് കുഞ്ഞമ്പുവിന് സാധ്യത കല്‍പിക്കപ്പെടുന്നത്. സജി ചെറിയാന്‍ രാജിവെച്ചതോടെ ആലപ്പുഴ ജില്ലയില്‍ നിന്നും ആരും മന്ത്രിസഭയില്‍ ഇല്ല

സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കേണ്ടതില്ലെന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ച. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വിഭജിച്ച് നിലവില്‍ വി അബ്ദുറഹ്‌മാന്‍, വിഎന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

Content Highlights: ldf government, minister, mv govindan, an shamseer, pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented