എം.വി.ഗോവിന്ദൻ |ഫോട്ടോ:അഭിലാഷ് ചിറക്കടവ്
തിരുവനന്തപുരം: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ അത് ക്രിസ്ത്യൻ സഭയുടെ പൊതു അഭിപ്രായമായി കരുതുന്നില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്രൈസ്തവർക്കെതിരേ വൻതോതിൽ കടന്നാക്രമണങ്ങൾ നടത്തുന്ന സർക്കാരാണ് ബിജെപി സർക്കാർ എന്നുപറഞ്ഞ് അവരുടെതന്നെ 79 സംഘടനകൾ ചേർന്ന് ഡൽഹിയിൽ വലിയൊരു പ്രതിഷേധം നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പുരോഹിതന്മാരും കന്യാസ്ത്രീകളും അതിൽ പങ്കെടുത്തിരുന്നു. അവർ 598 അതിക്രമങ്ങളാണ് രേഖാമൂലം എഴുതിക്കൊടുത്തത്. കേരളം ഒഴിച്ച് 21 സംസ്ഥാനങ്ങളിലാണ് കടന്നാക്രമണങ്ങളുള്ളത്.
റബ്ബറിന്റെ മേൽ നിലപാട് സ്വീകരിച്ചു എന്നതുകൊണ്ടുമാത്രം ഒരു ദിവസംകൊണ്ട് കാര്യങ്ങൾ മാറും എന്ന് ധരിക്കുന്നില്ല, എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മുഴുവൻ സമീപനമാണെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബറിന്റെ വില ഇടിയുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഒരാളുടെ പ്രസ്താവന അടിസ്ഥാനപ്പെടുത്തി ഇടിഞ്ഞുപൊളിഞ്ഞു പോകുന്നതാണ് കേരളത്തിലെ മതനിപേക്ഷത എന്ന് ധരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ച നടക്കുന്നതിനെ ആർക്കും എതിർക്കാൻ പറ്റില്ല. എന്നാൽ ചർച്ചയുടെ ഉള്ളടക്കം എന്താണെന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: An individuals comment cannot be taken as Christian communitys stand Govindan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..