ഇടുങ്ങിയ കൊടുംവളവുകളുള്ള റോഡ്; എതിരെ വന്ന് ഒറ്റയാന്‍,ബസിനെ പിന്നോട്ടെടുപ്പിച്ചത് എട്ട് കി.മീറ്റര്‍


• ആനമല റോഡിൽ കെ.എസ്.ആർ.ടി.സി. ബസിനു നേരെ ഓടിയടുക്കുന്ന ഒറ്റയാൻ

വനമേഖലയോട് ചേര്‍ന്നുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ മൃഗങ്ങള്‍ പ്രത്യേകിച്ച് ആനകള്‍ മുന്നില്‍പ്പെടുന്നത് പലപ്പോഴുമുള്ള കാഴ്ചയാണ്. ആനയൊക്കെ ആണെങ്കില്‍ അത് പോകുംവരെ കാത്തുനില്‍ക്കുകയോ വണ്ടി പിറകോട്ടെടുത്ത്് വഴിമാറിപ്പോകുകയോ ചെയ്യേണ്ടിവരും. എന്നാല്‍ ഇവിടെ ഒരൊറ്റയാന്‍, ഒരു ബസിനെ എട്ടു കിലോമീറ്റര്‍ പിറകോട്ടോടിച്ചാണ് വമ്പു കാട്ടിയത്. ചാലക്കുടി-വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസാണ് എട്ടുകിലോമീറ്റര്‍ റിവേഴ്സ് ഗിയറിലോടിയത്.

പതിവുപോലെ സര്‍വീസ് നടത്തുകയായിരുന്ന ഡ്രൈവര്‍ അംബുജാക്ഷന്‍ അമ്പലപ്പാറ എത്തിയതോടെ വണ്ടിയൊന്നു നിര്‍ത്തി. മുന്‍പില്‍ ഒരൊറ്റയാന്‍. അത് ബസിനു നേരെ നടന്നടുക്കുന്നതു കണ്ട ഡ്രൈവര്‍ വണ്ടി പിറകോട്ടെടുത്തു. വിടാന്‍ ഭാവമില്ലെന്ന മട്ടില്‍ ആനയും മുന്നോട്ടാഞ്ഞു. ബസ് തിരിക്കാനുള്ള സൗകര്യംപോലുമില്ലാത്ത വിധം ഇടുങ്ങിയ റോഡാണത്. തന്നെയുമല്ല, ചുറ്റുവട്ടവും കാടും കൊടുംവളവുകളും. റിവേഴ്സെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അങ്ങനെ ഒടുക്കം പിറകോട്ടെടുത്തെടുത്ത് ബസ് ആനക്കയത്തെത്തി; മുന്നോട്ടോടി ആനയും. അപ്പോഴേക്കും ആനയും ബസും പിന്നിട്ടത് എട്ടുകിലോമീറ്റര്‍. ഒരു മണിക്കൂറോളം നീണ്ട സാഹസം. ഇതിനിടയില്‍ പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളെല്ലാം വഴിമാറിപ്പോയി.ആനക്കയത്തുവെച്ച് ആന കളി നിര്‍ത്തി കാട്ടിലേക്ക് കയറിപ്പോയതോടെയാണ് അപകടാവസ്ഥയ്ക്ക് അറുതിയായത്. ആനമല റോഡിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 8.20-ന് അമ്പലപ്പാറയില്‍നിന്ന് തുടങ്ങിയ വഴിതടയല്‍ 9.15-ന് ആനക്കയത്താണ് അവസാനിച്ചത്. അതേസമയം ഒറ്റയാന് മദനപ്പാടിന്റെ ലക്ഷണങ്ങളുള്ളതായി വനപാലകര്‍ പറയുന്നു.

മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്കുള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും ചാലക്കുടിയിലേക്കും വാല്‍പ്പാറയിലേക്കുമുള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്.

രാവിലത്തെ പരാക്രമങ്ങള്‍ക്കു ശേഷം വൈകീട്ട് ആറേ മുക്കാലോടെ വീണ്ടും ഒറ്റയാന്‍ ബസ് തടഞ്ഞു. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അമ്പലപ്പാറ വാല്‍വ് ഹൗസിന് സമീപം തടഞ്ഞത്. എന്നാല്‍ അര മണിക്കൂറിനു ശേഷം ആന കാട്ടിലേക്ക് കയറിപ്പോയി.

കഴിഞ്ഞ ആഴ്ച രണ്ടു തവണ ഷോളയാര്‍ പവര്‍ഹൗസിലെത്തിയതും ഇതേ ഒറ്റയാനാണെന്ന് വനപാലകര്‍ പറഞ്ഞു . വൈദ്യുതോത്പാദനം നടക്കുന്ന സമയത്ത് ആന പവര്‍ഹൗസിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാല്‍ ദുരന്തം ഒഴിവായി.

ദിവസങ്ങള്‍ക്കു മുമ്പ് വനപാലകരുടെ ജീപ്പ് കുത്തിമറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. ഒറ്റയാന്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാരും വിനോദസഞ്ചാരികളും ഭീതിയിലാണ്.


Content Highlights: An elephant took the private bus for eight kilometers in reverse gear

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented