ഭാര്യവീട്ടുകാരെയെത്തിച്ചിട്ടും രാധാകൃഷ്ണൻ തെങ്ങിൽതന്നെ;തിരിച്ചിറക്കാൻ ഫയർഫോഴ്സിന്റെ 'ഇരുട്ട് ട്രിക്'


ഭാര്യവീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നും സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞാൽ ഇറങ്ങാമെന്നുമൊക്കെ പറഞ്ഞതിനെത്തുടർന്ന് ഇതെല്ലാം ചെയ്തെങ്കിലും യുവാവ് നിലപാട്‌ മാറ്റി. മഴ നനഞ്ഞും തെങ്ങിന്‌ മുകളിൽത്തന്നെയിരുന്നു. പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച്‌ ഇറക്കാൻ ശ്രമിച്ചു.

Photo: Screengrab/ Mathrubhumi news

പന്തളം: മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് തെങ്ങിൽ കയറിയ യുവാവിനെ താഴെയിറക്കി. കടയ്ക്കാട് വടക്ക് സ്വദേശിയായ രാധാകൃഷ്ണനേയാണ് പുലർച്ചെ ഒന്നേ മുക്കാലോടു കൂടി താഴെ ഇറക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് അടൂർ ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസും അടൂർ അഗ്നിരക്ഷാസേനയുമെത്തുകയായിരുന്നു.

ഭാര്യവീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നും സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞാൽ ഇറങ്ങാമെന്നുമൊക്കെ പറഞ്ഞതിനെത്തുടർന്ന് ഇതെല്ലാം ചെയ്തെങ്കിലും യുവാവ് നിലപാട്‌ മാറ്റി. മഴ നനഞ്ഞും തെങ്ങിന്‌ മുകളിൽത്തന്നെയിരുന്നു. പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച്‌ ഇറക്കാൻ ശ്രമിച്ചു.

രാത്രി 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ നോക്കി. പക്ഷേ, ചാടുമെന്ന ഭീഷണിയായിരുന്നു മറുപടി. ഇതോടെ ഈ ശ്രമമവും ഉപേക്ഷിച്ചു. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നിർത്തി മടങ്ങുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വെളിച്ചങ്ങളൊക്കെ അണച്ച് ഇരുളിൽ മാറി പതുങ്ങിയിരിക്കുകയായിരുന്നു. എല്ലാവരും പോയി എന്ന് വിചാരിച്ച രാധാകൃഷണൻ പതിയെ താഴേക്ക് ഇറങ്ങി വന്നത്. താഴേക്ക് ഇയാൾ എത്തി എന്ന് കണ്ട ഉടൻ തന്നെ ലൈറ്റുകൾ തെളിച്ച് രക്ഷാപ്രവർത്തകരും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. ഇത് കണ്ട ഇയാൾ വീണ്ടും തെങ്ങിന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കയറി ഇയാളെ വലിച്ച് താഴെ ഇടുകയായിരുന്നു. അപകടമോ പരിക്കോ പറ്റാതിരിക്കാൻ വലിയ രീതിയിൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നത് കൊണ്ട് തന്നെ താഴെ വീണാലും പരിക്കൊന്നും ഏൽക്കുമായിരുന്നില്ല.

തെങ്ങിന് മുകളിൽ മടലുകൾ കെട്ടി ഉറപ്പിച്ചായിരുന്നു അർധരാത്രിവരെ ഇയാൾ തെങ്ങിന് മുകളിൽ കഴിഞ്ഞത്. നാട്ടുകാരും സുഹൃത്തുക്കളും കയറി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മടലോ തേങ്ങയോ അടർത്തി ഇവർക്ക് നേരെ എറിയുകയായിരുന്നു. തുടർന്നായിരുന്നു രക്ഷാപ്രവർത്തകരുടെ ഇരുട്ട് ട്രിക്ക്.

Content Highlights: An ambulance arrived to take him to alcoholism treatment; The person who ran and climbed the coconut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented