ആരോഗ്യ വകുപ്പ് നടത്തിയ നിപ വർക്‌ഷോപ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ചേർത്ത് പ്രത്യേക നിപ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക. ആരോഗ്യവകുപ്പിന്റെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശില്പശാലയിൽ വിദഗ്ധർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾകൂടി പരിഗണിച്ചാവും പദ്ധതി. ഒപ്പം മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ ഫീൽഡ് സർവെയും നടത്തും. നിപയുടെ സമാനലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമായതിനാലാണ് ഫീൽഡ് സർവേ നടത്തുന്നത്. നിലവിൽ ഈ രോഗം ബാധിച്ചവരുടെ സാമ്പിളുകൾ നിപ അല്ലെന്ന് ഉറപ്പാക്കാൻ പരിശോധനക്ക് അയക്കുന്നുണ്ട്.ഐ.സി.എം.ആർ. 2021 വരെ നടത്തിയ പഠനങ്ങളിൽ കേരളത്തിലെ പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസിന്റേയും ആന്റിബോഡിയുടേയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ എല്ലാം ജില്ലകളിലും ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ താഴ്വരയിലും മലയോര മേഖലകളിലും പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കൂടുതലായുണ്ട്. ഇവിടങ്ങളിലെല്ലാം കുടിവെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കുക, വവ്വാലുകൾ കടിച്ച പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ചു. നിപ്പാ ബോധവൽക്കരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രചാരണപരിപാടികൾ നടത്തുമെന്നും വീണാ ജോർജ് കോഴിക്കോട്ട് പറഞ്ഞു
Content Highlights: nipah, action plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..