Amit Shah | Photo: Sabu Scaria
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് വിശദീകരണം. മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നത്.
Content Highlights: Amit Shah's visit to Kerala postponed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..