അമിത് ഷാ | Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളും സര്‍ക്കാരും ഒരുിച്ചുനിന്ന് എങ്ങനെ കീഴടക്കാന്‍ അസാധ്യമായ പ്രതിസന്ധികളെ നേരിട്ട് തോല്‍പിക്കാം എന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വവും നിശ്ചയദാര്‍ഢ്യവും നിരന്തര പ്രയത്‌നവുമാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. രാജ്യത്തെ പൗരന്‍മാരും ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒരുമിക്കുകയും രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏത് അസാധ്യ കാര്യവും സാധ്യമാകുമെന്നും ഏത് വെല്ലുവിളിയെയും തോല്‍പിക്കാമെന്നും ലോകത്തിന് കാട്ടിക്കൊടുത്തു, ഹിന്ദിയിലുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന്റെ ഒരു വര്‍ഷമാണ് ഞായറാഴ്ച പൂര്‍ത്തിയായത്. രാജ്യത്ത് 156.76 ഡോസ് വാക്‌സിനാണ് ഒരു വര്‍ഷംകൊണ്ട് വിതരണം ചെയ്തത്. ഈ സാഹചര്യത്തില്‍ ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, രാജ്യത്തെ ജനങ്ങള്‍ എന്നിവരെയും അമിത് ഷാ അഭിനന്ദിച്ചു.
2021 ജനുവരി 16ന് ആണ് ആദ്യ ഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചത്. മുന്നണി പോരാളികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഫെബ്രുവരി രണ്ടിനും ആരംഭിച്ചു. മേയ് ഒന്നു മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചു. നിലവില്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 93 ശതമാനവും ഒരു ഡോസ് എങ്കിലും ലഭിച്ചവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതില്‍ 69.8 ശതമാനവും രണ്ട് ഡോസും നേടിയവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..