തിരുവനന്തപുരം:  ബിജെപി അധ്യക്ഷന്‍ അമിത് ഷാ പിണറായിയിലേക്കുള്ള യാത്ര റദ്ദാക്കിയതോടെ കുമ്മനം രാജശേഖരന്റെ യാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഇളക്കിമറിക്കാന്‍ വന്ന അമിത് ഷായ്ക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ കാറ്റുപോയി. വര്‍ഗീയത ഇളക്കി വിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന വിദ്യകള്‍ ഇവിടെ ചിലവാകില്ല. ഇത് കേരളമാണ്. ഇവിടെ ആ പരിപ്പ് വേവില്ലെന്ന് ബോധ്യമായി. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഫ്യൂസ് പോയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു