തൃശ്ശൂരിൽ ജനശ്ശക്തി റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു| ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: കേരളത്തിന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ സഹായങ്ങളും ഫണ്ടുകളും എണ്ണിയെണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പിയുടെ ജനശ്ശക്തി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ദേശീയപാതാ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു വേണ്ടി കേന്ദ്രം, കേരളത്തിന് നല്‍കിയ ഫണ്ടിന്റെ കണക്കുകള്‍ അമിത് ഷാ വ്യക്തമാക്കി.
ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ പ്രതിയായ കേസില്‍, ജനങ്ങളോട് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്നും ഷാ പറഞ്ഞു.
ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തിലും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു. രണ്ടാം തീയതി ആരംഭിച്ച തീ, ഇതുവരെ അണയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനുവേണ്ടി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: amit shah criticises pinarayi vijayan government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..