-
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിനായി സര്‍ക്കാര്‍ 33.21 ലക്ഷം രൂപ ചെലവാക്കിയത് വിവാദമാകുന്നു. ലൈഫ് ഭവനപദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിനും വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയത്.
പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം ചതുരശ്ര അടിയുള്ള പന്തല്‍, സ്റ്റേജ്, ഡൂം, മേശകള്‍, കസേരകള്‍, കാര്‍പെറ്റ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം, സൗകര്യം ക്രമീകരിക്കല്‍, ഡിജിറ്റല്‍ ഡിസ്പ്ലൈ, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവ ഒരുക്കിയിരുന്നു. ഇതിനാണ് ഇത്രയും തുക ചെലവാക്കിയത്.
അതില്‍ ലൈഫ് മിഷന് മാത്രം ചെലവായത് 23.41 ലക്ഷമാണ്. ബാക്കിവന്ന അഞ്ചു ലക്ഷം രൂപ ജില്ലാ പഞ്ചായത്തും അഞ്ചു ലക്ഷം രൂപ തിരുവനന്തപുരം കോര്‍പറേഷനും ചെലവഴിച്ചു.
പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. ഇതിലേക്കായി ലൈഫ് മിഷന്‍ 20 ലക്ഷവും അഞ്ചു ലക്ഷം രൂപ ജില്ലാ പഞ്ചായത്തും അഞ്ചു ലക്ഷം രൂപ തിരുവനന്തപുരം കോര്‍പറേഷനും നല്‍കി. എന്നാല്‍ ചിലവ് ഉയര്‍ന്നതോടെ ബാക്കിവന്ന 3,21,223 രൂപ ലൈഫ് മിഷന്‍ നല്‍കുകയായിരുന്നു.
അധിക തുക ചെലവഴിച്ച നടപടി സാധൂകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തില്‍ പണം ചെലവഴിക്കാന്‍ അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.
2020 ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വെച്ചായിരുന്നു ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും ജില്ലാതല കുടുംബ സംഗമവും നടത്തിയത്. ഇതിനായി അധികമായി തുക ചെലവഴിച്ച നടപടി സാധൂകരിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇത്രയും തുക ചെലവഴിച്ച നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.
content highlights: amis economic crisis 33.21 lakh rupee spent on programme to announce completion of homes under life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..