പുറപ്പെട്ടത് ചെറിയൊരു ഹണിമൂൺ യാത്ര; 11വർഷം, 64രാജ്യം, ഹൊവാർഡും ആനും നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല


വർഷങ്ങൾ 11 കടന്നുപോയി. 64 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഹണിമൂൺയാത്ര ലോകസഞ്ചാരമായി മാറി. ഒടുവിലെത്തിയത് കൊച്ചിയിൽ. സോറി... ‘ഒടുവിൽ’ അല്ല. “ഹണിമൂൺ കഴിഞ്ഞിട്ടില്ല, യാത്ര തുടരുകയാണ്. ഇനി യൂറോപ്പിലേക്ക്.” മൈക്ക് ഹൊവാർഡ് പറയുന്നു.

• മൈക്ക് ഹൊവാർഡും ആനും ഫോർട്ടുകൊച്ചിയിലെ ഹോംസ്‌റ്റേയിൽ

ഫോർട്ടുകൊച്ചി: കല്യാണം കഴിഞ്ഞ് ചെറിയൊരു ഹണിമൂണിനായി ഇറങ്ങിപ്പുറപ്പെട്ടതാണ് അമേരിക്കക്കാരായ മൈക്ക് ഹൊവാർഡും ആനും. ആഹ്ലാദം അവസാനിപ്പിക്കുന്നതെന്തിനാണ്! അവർ ആ സ്നേഹസഞ്ചാരം തുടരാൻ തന്നെ തീരുമാനിച്ചു. പിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. അതിനിടെ വർഷങ്ങൾ 11 കടന്നുപോയി. 64 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഹണിമൂൺയാത്ര ലോകസഞ്ചാരമായി മാറി. ഒടുവിലെത്തിയത് കൊച്ചിയിൽ. സോറി... ‘ഒടുവിൽ’ അല്ല. “ഹണിമൂൺ കഴിഞ്ഞിട്ടില്ല, യാത്ര തുടരുകയാണ്. ഇനി യൂറോപ്പിലേക്ക്.” മൈക്ക് ഹൊവാർഡ് പറയുന്നു.

ഫോർട്ടുകൊച്ചിയിലെ റെഡ്‌സ് റെസിഡൻസി ഹോംസ്‌റ്റേയിലാണ് ഇവർ താമസിക്കുന്നത്. പുറപ്പെടുമ്പോൾ കൈയിൽ അങ്ങനെ അധികം പണമൊന്നുമുണ്ടായിരുന്നില്ല. ഉടനെ നാട്ടിലേക്ക് മടങ്ങാനായിരുന്നു പരിപാടി. പക്ഷേ, യാത്രകൾ യൂട്യൂബിലൂടെ പങ്കുവെച്ചപ്പോൾ നല്ല പ്രതികരണമുണ്ടായി. കുറേശ്ശെ പണവും വരാൻ തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കിയില്ല. “ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ തയ്യാറാക്കി. അതും വരുമാനമാർഗമായി. ചെലവു കുറയ്ക്കാൻ സസ്യഭക്ഷണം മാത്രം കഴിച്ചു. എല്ലാത്തരത്തിലും ചെലവ് കുറച്ചുള്ള ജീവിതമാണ്. കുറഞ്ഞ ചെലവിലേ താമസിക്കൂ. യാത്രയ്ക്ക് കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കും...” - ആൻ യാത്രയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.



2012-ൽ ന്യൂയോർക്കിൽ നിന്നാണ് യാത്ര തുടങ്ങിയത്. അവിടെ നിന്ന് ബ്രസീലിലേക്ക്, സൗത്ത് അമേരിക്ക, അർജന്റീന, ചിലി, പെറു, ഇക്വഡോർ, ബൊളീവിയ, ഉറുഗ്വേ, സൗത്ത് ആഫ്രിക്ക, താൻസാനിയ, കെനിയ, ചൈന, ജപ്പാൻ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ ഇങ്ങനെ നീളുന്നു ചുറ്റിയടിച്ച രാജ്യങ്ങളുടെ പട്ടിക. യാത്ര എപ്പോഴാണ് തീരുക എന്ന് ഇവർക്ക് നിശ്ചയമില്ല. ഹണിമൂൺ തീരുന്നതുവരെ യാത്ര തുടരുമെന്ന് ഇവർ പറയുന്നു. നാട്ടിലേക്കു തിരിച്ചുപോയിട്ട് വലിയ കാര്യമില്ല. അമേരിക്കയിൽ ഇവർക്ക് താമസിക്കാൻ സ്വന്തം വീടില്ല. ജീവിതം തന്നെ ഒരു യാത്രയല്ലേ! അതിങ്ങനെ സ്നേഹവും ആഹ്ലാദവും പുതുമകൾ നിറഞ്ഞതുമായ മഹായാത്രയാകുന്നത് എത്ര ആനന്ദകരമാണ്! ലോകത്തിലെ ഏറ്റവും ദീർഘവും ഇതുവരെ കേൾക്കാത്തതുമായ ഹണിമൂണിന്റെ ആഹ്ലാത്തിലാണ് ഇരുവരും.

Content Highlights: american couple honeymoon trip - 64 country 11 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented