ആംബുലന്‍സ് ബൈക്കിലിടിച്ച സംഭവം: ഡ്രൈവറുടേയും നേഴ്‌സിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും 


Screengrab: Mathrubhumi News

തിരുവനന്തപുരം: ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശക്തമായ നടപടി മോട്ടോര്‍ വാഹന വകുപ്പ്. ആംബുലന്‍സ് ഡ്രൈവറുടേയും ആസമയം വാഹനം ഓടിച്ച പുരുഷ നേഴ്‌സിന്റേയും ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു.

ശനിയാഴ്ച രാവിലെ വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഓടിച്ചിരുന്നത് പുരുഷ നഴ്സായ അമല്‍(22) ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പിരപ്പന്‍കോട് സ്വദേശി ഷിബു(35)വാണ് മരിച്ചത്. അപകടത്തില്‍ ഷിബുവിന്റെ മകള്‍ അലംകൃതയ്ക്ക്(നാല്) ഗുരുതരമായി പരിക്കേറ്റിരുന്നു.



അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം അപകടസ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

ആംബുലന്‍സ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപം ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ ആംബുലന്‍സ് ഡ്രൈവറുടെയും വാഹനം ഓടിച്ച നേഴ്‌സിന്റേയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. മേലില്‍ ഇത്തരം നടപടികള്‍ അവര്‍ത്തിക്കാതെ ഇരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു


Content Highlights: Ambulance hits bike; Licenses of driver and nurse will be suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented