കൂട്ട അവധിയില്‍ നടപടി; പിന്നാലെ മെഡി.കോളേജ് സൂപ്രണ്ടിന്റെ മുറിപൂട്ടി ആംബുലന്‍സ് ഡ്രൈവര്‍


മുറി പൂട്ടിയിട്ട നിലയിൽ (ഇടത്‌)

തിരുവനന്തപുരം: ആശുപത്രി സൂപ്രണ്ടിന്റെ മുറി പൂട്ടി ആംബുലന്‍സ് ഡ്രൈവര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകുന്ന പ്രധാന കവാടത്തിന്റെ വാതിലാണ് ആംബുലന്‍സ് ഡ്രൈവര്‍ പൂട്ടിയത്. നിരന്തരമായ പരാതിയെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടുന്നതിന് നേരത്തെ ആശുപത്രി ഉന്നത സമിതി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുമതിയില്ലാതെ കൂട്ട അവധിയെടുത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അവധിയെടുത്തതോടെ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓടേണ്ട ആംബുലന്‍സുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിടേണ്ട സാഹചര്യം വന്നു. തുടര്‍ച്ചയായി അവധിയെടുത്തതോടെ ഡ്രൈവര്‍മാരുടെ വിശ്രമമുറി പൂട്ടാന്‍ സൂപ്രണ്ട് തീരുമാനിച്ചു.

ഇതിന് പിന്നാലെ അവര്‍ക്ക് മറ്റൊരു മുറി അനുവദിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പഴയ മുറിതന്നെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളേജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത എസ്.എ.ടിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആത്മാനന്ദനാണ് പ്രധാന കവാടം പൂട്ടിയത്. രോഗികളെ കൊണ്ടുപോകുന്ന പ്രധാന ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലമാണ് പുതിയ താഴിട്ട് പൂട്ടിയത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പരിശോധനയ്ക്കും മറ്റും പോകാനായി നാല് ആംബുലന്‍സാണുള്ളത്. അവയ്ക്ക് ആറ് ഡ്രൈവര്‍മാരുമുണ്ട്. അടിയന്തരഘട്ടത്തിലും പരിശോധനകള്‍ക്കുമായി ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്, എസ്.എ.ടി., റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രോഗികളെയെത്തിക്കേണ്ടത് ഈ ആംബുലന്‍സുകളിലാണ്. അവശരായ രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനാ മുറികളിലേക്ക് സ്‌കാന്‍, എക്സ്റേ തുടങ്ങിയവയ്ക്ക് കൊണ്ടുപോകേണ്ടതും ഇവരാണ്.

ഡ്രൈവര്‍മാരുടെ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി സെക്യൂരിറ്റി ഓഫീസറാണ്. ഡ്രൈവര്‍മാരുടെ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ട സൂപ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആംബുലന്‍സുകളുടെ ഉപയോഗം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. എന്നാല്‍ അതിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകുന്ന പ്രധാന കവാടമാണ് പൂട്ടിയത്. ഇത് പിന്നീട് അധികൃതര്‍ തകര്‍ത്ത് അകത്ത് കയറി.

Content Highlights: ambulance driver locked superintendent's room in thiruvananthapuram medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented