ആക്രമണത്തിന്റെ ദൃശ്യങ്ങളിൽനിന്ന്| Image: Special arrangement
തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ വെച്ച് മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
കഴക്കൂട്ടത്തിന് സമീപത്തുവെച്ച് ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്ന് വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞപ്പോള്‍ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ എത്തിച്ചു.
പിന്നാലെ റഹീസിനെയും സഹോദരനെയും എസ്.എ.ടി. ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വച്ച് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നു. റഹീസിന്റെ ഭാര്യയെയും ഇയാള്‍ ചീത്ത വിളിച്ചു. പരിക്കേറ്റ റഹീസും കുടുംബവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: ambulance driver attacks man at hospital
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..