'യുഎസിലേക്കുള്ള വിമാനടിക്കറ്റുമായി അജ്ഞാതനെത്തി; പേര് ചോദിച്ചു, പേരിലെന്തിരിക്കുന്നു എന്ന് മറുപടി'


എം.ബി. ബാബു

അമർനാഥ് വെമോണ്ടിലെ നോർവിച്ച് സർവകലാശാലയിൽ സൈക്കിൾ സവാരിയിൽ

തൃശ്ശൂര്‍: പല സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും വലുതും ചെറുതുമായ സഹായമെത്തിയെങ്കിലും അമര്‍നാഥിന് അത് ആദ്യവര്‍ഷ പഠനത്തിന് മാത്രമായൊതുങ്ങി. യാത്രക്കൂലിക്ക് പണമില്ല. അതാണ് വലിയ പ്രതിസന്ധിയായി നിന്നത്. അതിനിടെ വീട്ടിലേക്കൊരു അപരിചിതനെത്തി. അമര്‍നാഥ് എന്ന മിടുക്കനെ കാണാനും പരിചയപ്പെടാനും എത്തിയതാണ്. അമേരിക്കയിലേക്കുള്ള യാത്രാ ഒരുക്കം എവിടെവരെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു. യാത്രക്കൂലി ഇനിയും കണ്ടെത്താനുണ്ടെന്ന് പറഞ്ഞു. യാത്രയും സ്വപ്നവും മുടങ്ങില്ലെന്ന ഉറപ്പും നല്‍കിയാണ് അദ്ദേഹം പോയത്.

Also Read

'അച്ഛാ എനിക്ക് പഠിക്കണം, ഇവിടെനിന്നാൽ കഴിയില്ല; ...

തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും ...

മൂന്നാം ദിനം രാവിലെ അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റുമായാണ് അദ്ദേഹം എത്തിയത്. അമര്‍നാഥ് പേര് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു- എന്റെ പേരിലെന്തിരിക്കുന്നു. നിന്റെ പേരാണ് എല്ലാവരും കേള്‍ക്കേണ്ടത്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ആ അജ്ഞാതന്‍ പോയി. ആ അജ്ഞാതന്‍ ഇന്നും അജ്ഞാതന്‍ തന്നെ. അങ്ങനെ അമര്‍നാഥ് അമേരിക്കയിലെത്തി പഠനം തുടങ്ങി. പണം കണ്ടെത്താന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം. അത് കിട്ടിയത് ജനുവരിയിലാണ്. പിന്നെ ജോലികള്‍ ഒന്നിനു പിറകേ ഒന്നായി വന്നു.

സര്‍വകലാശാലയിലെ റസിഡന്‍ഷ്യല്‍ അഡൈ്വസര്‍ ജോലിയാണ് ആദ്യം കിട്ടിയത്. അഭിമുഖം, ചര്‍ച്ച തുടങ്ങിയ കടമ്പകള്‍ കടന്നാണ് ഈ ജോലി നേടിയത്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ തങ്ങുന്ന കെട്ടിടങ്ങളിലെ സുരക്ഷാ പ്രോട്ടോകോള്‍ സംരക്ഷണമാണ് ജോലി. ഗവേഷണം നടത്തുന്ന അധ്യാപകരെ സഹായിക്കുന്ന അപ്രന്റീസ്ഷിപ് ജോലിയായിരുന്നു പിന്നാലെ. ഒരേസമയം രണ്ട് പാര്‍ട്ട് ടൈം ജോലിയാണ് ഇവിടെ ചെയ്യാനാകുക. അപ്രന്റീസ്ഷിപ് ഓഗസ്റ്റ് പകുതിയോടെ തീരും. അപ്പോള്‍ തുടരാനായുള്ള അടുത്ത ജോലിയും കിട്ടി. പുതിയതായി എത്തുന്ന വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ കോഡിങ് പഠിപ്പിക്കുന്ന ജോലിയായിരുന്നു. സര്‍വകലാശാലയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ഈ കോഡിങ് പഠിപ്പിക്കാനുള്ള അനുമതിയുള്ളത്. അതിലൊന്ന് അമര്‍നാഥിനാണ്. ഓഗസ്റ്റില്‍ തുടങ്ങാവുന്ന മറ്റൊരു ജോലിയും കിട്ടിയിട്ടുണ്ട്. സര്‍വകലാശാലയില്‍ റിസര്‍ച്ച് ലീഡ് അംബാസഡറാണത്. ഏറെ ബുദ്ധിമുട്ടുള്ള അഭിമുഖത്തിനും കടമ്പകള്‍ക്കും ശേഷമാണ് ഈ ജോലിയും നേടിയത്.

അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ സേവനങ്ങളും അമര്‍നാഥ് നിര്‍ത്തിയിരുന്നില്ല. അമേരിക്കയില്‍ പഠനത്തിനായുള്ള യാത്രാ തീരുമാനം അനന്തമായി നീണ്ടപ്പോള്‍ അക്കാദമിക് സേവനം നടത്തുന്ന ഒരു സന്നദ്ധസംഘടനയില്‍ അമര്‍നാഥ് അംഗമായിട്ടുണ്ടായിരുന്നു. റോബിന്‍ഹുഡ് ആര്‍മി എന്ന ആ സംഘടനയുടെ ദക്ഷിേണന്ത്യാലീഡറായി. ഇരിങ്ങാലക്കുടയിലും ഇതിന് ശാഖ തുറന്നു. അതുവഴി നിരവധി അക്കാദമിക് സേവനങ്ങളും നടത്തി.

അക്കാലത്ത് ഈ അക്കാദമിയില്‍ അംഗമായിരുന്നു ഇരിങ്ങാലക്കുടയിലെ ശ്രീഭദ്ര. വിദേശത്ത് നഴ്‌സിങ് പഠന മോഹവുമായി നടന്നിരുന്ന ശ്രീഭദ്രയ്ക്ക് അതിനുള്ള അപേക്ഷ അയച്ച് നേടിയെടുക്കുന്ന രീതി അറിയില്ലായിരുന്നു. അമര്‍നാഥ് അതിനുള്ള വഴിയൊരുക്കി. ജോര്‍ജ് ആരംഭിച്ച് അമര്‍നാഥ് പങ്കാളിയായ 'നിറ്റിവോ' എന്ന വിദേശ പഠനസഹായ കണ്‍സള്‍ട്ടന്‍സി ശ്രീഭദ്രയെ എസ്.എ.ടി. പരീക്ഷയെഴുതാന്‍ സഹായിച്ചു. അപേക്ഷ അയച്ചതും മാര്‍ഗനിര്‍ദേശം നല്‍കിയതുമെല്ലാം നിറ്റിവോ ആണ്.

നോര്‍വിച്ച് സര്‍വകലാശാലയില്‍ 1.25 കോടിയുടെ സ്‌കോളര്‍ഷിപ്പോടെ ശ്രീഭദ്ര നഴ്‌സിങ് പ്രവേശനം നേടി. ഇരിങ്ങാലക്കുടയില്‍ നിന്ന് നോര്‍വിച്ച് സര്‍വകലാശാലയിലേക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിയ രണ്ടാമത്തെ ആളായി ശ്രീഭദ്ര. വിമാനടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞ ശ്രീഭദ്ര ഓഗസ്റ്റ് അവസാനം അമേരിക്കയിലെത്തും.

എട്ടുവര്‍ഷം മുമ്പ് തേനിയിലെ കമ്പത്തുനിന്ന് അമര്‍നാഥ് അച്ഛനെഴുതിയ കത്ത് അര്‍ഥപൂര്‍ണമാകുകയാണ്.-'അച്ഛാ, എനിക്ക് പഠിക്കണം.... ഞാന്‍ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കും. നമുക്ക് നല്ലൊരു ജീവിതമുണ്ടാകും, തീര്‍ച്ച.'

(അവസാനിച്ചു)

ആദ്യ ഭാഗം - 'അച്ഛാ എനിക്ക് പഠിക്കണം, ഇവിടെനിന്നാല്‍ കഴിയില്ല; ഞങ്ങളെ കൂട്ടിക്കൊണ്ട് പോകണം,കഷ്ടപ്പാട് തീര്‍ക്കും'

രണ്ടാം ഭാഗം - തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും കളിയാക്കിയവരെ ഞെട്ടിച്ച്‌ അമര്‍നാഥിന്റെ സ്വപ്ന നേട്ടം

Content Highlights: Amarnath won a scholarship from American University and started his studies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented