'അച്ഛാ എനിക്ക് പഠിക്കണം, ഇവിടെനിന്നാല്‍ കഴിയില്ല; ഞങ്ങളെ കൂട്ടിക്കൊണ്ട് പോകണം,കഷ്ടപ്പാട് തീര്‍ക്കും'


എം.ബി. ബാബു

ഒരു മകന്‍ അച്ഛന് കത്തെഴുതുകയാണ്. തേനിയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് ആ കത്ത് എത്തിയതോടെ ഒരു ജീവിതം മാറുകയായിരുന്നു. ''പറക്കാന്‍ ആഗ്രഹം ഉണ്ടായാല്‍ മതി, ചിറകുകള്‍ 'ദൈവം' തുന്നിത്തരും'' എന്ന വാക്കുകളെ ശരിവയ്ക്കുന്ന പോലെ.

അമർനാഥ് അച്ഛൻ മുരുകേശനും അമ്മ ജയലക്ഷ്മിക്കുമൊപ്പം

തേനി കമ്പത്തുള്ള നാലു സെന്റിലെ കൊച്ചു പുരയിലിരുന്ന് ആരും കാണാതെ അമര്‍നാഥ് ഒരു കത്ത് എഴുതാന്‍ തുടങ്ങി:

എന്റെ പ്രിയപ്പെട്ട അച്ഛാ... ആ കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുടയിലെ വാടകമുറിയിലിരുന്ന് മുരുകേശന്‍ പൊട്ടിക്കരഞ്ഞു. കണ്ണീര്‍ത്തുള്ളികള്‍ കനലെരിയുന്ന ഇസ്തിരിപ്പെട്ടിയുടെ മുകളില്‍ നീരാവിയായി.

കമ്പത്തെ ഒരുതുണ്ടുഭൂമിയില്‍ പൊട്ടിപ്പൊളിയാറായ വീടുമുണ്ടായിരുന്നു, ആ കുടുംബത്തിന്. അതിലാണ് അമര്‍നാഥ് താമസിച്ചിരുന്നത്. ആ ചെറിയ സ്വത്തിന് അഞ്ച് അവകാശികള്‍. അവരും അവരുടെ കുടുംബവും ആ വീട്ടില്‍ത്തന്നെയായിരുന്നു. ഈ സ്വത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളും പോരുമായിരുന്നു കത്തില്‍ അമര്‍നാഥ് സൂചിപ്പിച്ചിരുന്നത്. അത് അവിടെത്താമസിക്കുന്ന തന്റെ പഠനത്തെയും ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നെന്നും അവന്‍ കത്തില്‍ വിവരിച്ചിരുന്നു.

'അച്ഛാ, എനിക്ക് പഠിക്കണം. ഇവിടെ നിന്നാല്‍ അതിന് കഴിയില്ല. അച്ഛന്‍ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകണം. എന്നെ മാത്രമല്ല, അര്‍ച്ചനയെയും അമ്മയെയും. ഞാന്‍ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കും. നമുക്ക് നല്ലൊരു ജീവിതമുണ്ടാകും. തീര്‍ച്ച....'

അഞ്ചാം ക്ലാസുകാരനായ മകന്റെ ആത്മനൊമ്പരം നിറഞ്ഞ കത്തു കിട്ടിയ അന്നുതന്നെ മുരുകേശന്‍ കമ്പത്തേക്ക് പുറപ്പെട്ടു. അവിടെനിന്ന് കുടുംബത്തെക്കൂട്ടി തിരികെ ഇരിങ്ങാലക്കുടയിേലക്ക്. ഒരു പെട്ടിയില്‍ കുറച്ച് വസ്ത്രങ്ങളും സാധനങ്ങളും. അതായിരുന്നു അവര്‍ കേരളത്തിലേക്ക് കൊണ്ടുവന്ന സ്വത്ത്.

രണ്ട് കനല്‍ ഇസ്തിരിപ്പെട്ടികളും ഒരു സ്റ്റൗവും കലവും മാത്രമുള്ള മുറി. ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും പിതാവ്‌ െവള്ളച്ചാമിയും താമസിക്കുന്നത്. പതിനൊന്നുകാരനായ അമര്‍നാഥും അനിയത്തി അര്‍ച്ചനയും അമ്മ ജയലക്ഷ്മിയും ആ മുറി സ്വര്‍ഗമാക്കി താമസം തുടങ്ങി. ഏഴുവര്‍ഷം മുന്പായിരുന്നു അത്.

ഇസ്തിരിപ്പണിക്കായി വെള്ളച്ചാമി 31 വര്‍ഷം മുമ്പ് കമ്പത്തുനിന്ന് ഇരിങ്ങാലക്കുടയില്‍ എത്തിയതാണ്. പത്താം ക്ലാസ് ജയിച്ചെങ്കിലും ഉപരിപഠനത്തിന് വകയില്ലാത്തതിനാല്‍ മുരുകേശനും വെള്ളച്ചാമിയോടൊപ്പം ഇരിങ്ങാലക്കുടയിലേക്ക് പോന്നു. മുരുകേശന്‍ ഇവിടെയെത്തി ഇസ്തിരിജോലി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് 21 വര്‍ഷം. അമര്‍നാഥും അനിയത്തിയും അമ്മയും എത്തിയിട്ട് ഏഴുവര്‍ഷവും.

ഒറ്റമുറിയില്‍നിന്ന് ചെറിയൊരു വാടകവീട്ടിേലക്ക് മാറി എന്നത് മാത്രമാണ് ഇതിനിടെയുണ്ടായ മാറ്റം.

കമ്പത്തെ നാട്ടുതമിഴ് പഠിച്ച് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ട് ആറാം ക്ലാസില്‍ മലയാളത്തനിമയിലേക്ക് ചേക്കേറേണ്ടിവന്ന അമര്‍നാഥ് പലകുറി പഠനം നിര്‍ത്താന്‍ തുനിഞ്ഞതാണ്. തമിഴ് മാത്രമറിയുന്ന, പഠനത്തില്‍ പിന്നാക്കക്കാരനായ ഒരാളോട് മലയാളികളായ ചില സഹപാഠികളുടെ കളിയാക്കലായിരുന്നു കാരണം. പാണ്ടിയെന്നും തേപ്പുകാരനെന്നും ചിലര്‍ വിളിച്ചു.

എന്നാല്‍ പഠനത്തുടക്കത്തിനുള്ള യാത്രതന്നെ അബദ്ധമായിരുന്നെങ്കിലും അത് നല്ല അനുഭവമായി. അമര്‍നാഥിനെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍. ഇത് ഗേള്‍സ് സ്‌കൂളാണെന്ന് അറിഞ്ഞിരുന്നില്ല. അവിടെയെത്തി മകന് പ്രവേശം തേടിയ മാതാപിതാക്കളെ പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ലിസ്യൂ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. അവിടെയെത്തിയപ്പോള്‍ ഇവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ആ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. വേറിട്ട അനുഭവം.

തേപ്പുപണി ചെയ്ത് മക്കളെ വളര്‍ത്തുന്ന കുടുംബത്തിന് താങ്ങായി സ്‌കൂള്‍ അധികൃതരുടെ അടുത്ത നടപടി. എത്രത്തോളം പഠിക്കാമോ അത്രത്തോളം ഫീസില്ലാതെ പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. അതിനനുസരിച്ച് അമര്‍നാഥ് പഠിച്ചു.

പതറിപ്പോകുന്ന ചില അവസരങ്ങളുണ്ടായിരുന്നു. ഇസ്തിരിച്ചൂടില്‍ അച്ഛനും മുത്തച്ഛനും വെന്തുരുകി ജോലിചെയ്തിട്ടും വീട്ടുവാടകയുള്‍പ്പെടെയുള്ള ചെലവും വരവും കൂട്ടിമുട്ടിക്കാനാകാത്ത സന്ദര്‍ഭങ്ങള്‍ ഏറെ. അടുത്ത വീടുകളില്‍ അമ്മ ജയലക്ഷ്മി പണിക്ക് പോയി. അമര്‍നാഥിനെയും അനിയത്തി അര്‍ച്ചനയെയും പരമാവധി പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. എങ്കിലും വീട്ടിലെ പ്രാരബ്ധം കൂടിവന്നു. ഉന്നതപഠനം എന്ന ലക്ഷ്യവും സ്വപ്നവും ഉപേക്ഷിച്ച് എന്തെങ്കിലും പണിക്ക് പോകാനുള്ള ആലോചനയിലായിരുന്നു അമര്‍നാഥ്. (തുടരും)

Content Highlights: amarnath's letter to father murukeshan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented